Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമുദായ ആചാര്യന്‍റെ...

സമുദായ ആചാര്യന്‍റെ ജയന്തി അഘോഷിച്ച്​ എൻ.എസ്​.എസ്​

text_fields
bookmark_border
പത്തനംതിട്ട: എൻ.എസ്​.എസ്​ താലൂക്ക് യൂനിയന്‍റെ ആഭിമുഖ്യത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്‍റെ 145മത് ജയന്തി ആഘോഷിച്ചു. രാവിലെ ഏഴിന് യൂനിയൻ ചെയർമാൻ അഡ്വ. ഹരിദാസ് ഇടത്തിട്ട മന്നം സ്മൃതി മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. പത്തനംതിട്ട താലൂക്ക് യൂനിയനിലെ 123 കരയോഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ യൂനിയൻ ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്തു. മന്നം സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് , ആന്‍റോ ആന്‍റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, സി.പി.ഐ എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപമ്പിൽ, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ സൂരജ് എന്നിവർ പങ്കെടുത്തു പന്തളം എന്‍.എസ്.എസ് യൂനിയന്‍ മന്നം ജയന്തി ആഘോഷിച്ചു പന്തളം: മന്നം ജയന്തി പന്തളം എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ ആഘോഷിച്ചു. യൂനിയന്‍ പ്രസിഡന്‍റും എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെംബറുമായ പന്തളം ശിവന്‍കുട്ടി ദീപം തെളിച്ചു. ഈശ്വര പ്രാര്‍ഥന ആചാര്യ അനുസ്മരണം ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ഭക്തിഗാനാലാപനം, സമൂഹപ്രാര്‍ത്ഥന എന്നിവ നടത്തി. തോട്ടക്കോണം 126 നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്‍റെ ജയന്തിയോട്​ അനുബന്ധിച്ച് ആചാര്യന്‍റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരയോഗം സെക്രട്ടറി വി. കേരളന്‍, ജോ. സെക്രട്ടറി എം.ജി ബിജുകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. കുരമ്പാല ഇടഭാഗം എന്‍.എസ്.എസ് കരയോഗത്തില്‍ നടന്ന മന്നത്ത് പത്മനാഭന്‍റെ ജയന്തി ആഘോഷ ചടങ്ങുകള്‍ കരയോഗം പ്രസിഡന്‍റ്​ പ്രഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി കിരണ്‍ കുരമ്പാല അധ്യക്ഷത വഹിച്ചു. പത്തനംതിട്ട: വാഴമുട്ടം ഈസ്റ്റ്​ 1314 നമ്പര്‍ എന്‍.എസ്.എസ് രയോഗം മന്നം ജയന്തി ആഘോഷം നടത്തി. ആഘോഷ പരിപാടികള്‍ കരയോഗം പ്രസിഡന്‍റ്​ അഡ്വ. എ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എന്‍. രവീന്ദ്രന്‍ നായര്‍, വനിത സമാജം പ്രസിഡന്‍റ്​ എം.ആര്‍. ചന്ദ്രമതിയമ്മ എന്നിവര്‍ സംസാരിച്ചു. നാരങ്ങാനം വലിയകുളം 5187നമ്പര്‍ കരയോഗം മന്നം ജയന്തി സമ്മേളനവും പുഷ്പാര്‍ച്ചയും നടത്തി കരയോഗം പ്രസിഡന്‍റ്​ പി.എന്‍. രഘുത്തമന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story