Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധ ദീപജ്വാല

പ്രതിഷേധ ദീപജ്വാല

text_fields
bookmark_border
പത്തനംതിട്ട: കേരള ക്ഷേത്ര സമന്വയ സമിതി പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ഹിന്ദുസമൂഹത്തോടുള്ള ഭരണകൂട ഭീകരതക്കെതിരെ നടന്ന സംഘടിപ്പിച്ചു. പത്തനംതിട്ട ശാസ്താ ക്ഷേത്രാങ്കണത്തില്‍നിന്ന് ഭദ്രദീപം തെളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ് പടിക്കല്‍ സമാപിച്ചു. തുടർന്ന്​ നടന്ന ധർണ സുരേഷ്​കുമാര്‍ കേശവപുരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമന്വയ സമിതി ജില്ല വൈസ് പ്രസിഡന്‍റ് സുമ രവി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ വിനോദ് ചെങ്ങറ, ശെല്‍വരാജന്‍നായര്‍ അടൂര്‍, ആശ ഹരികുമാര്‍, രജനി സുരേഷ് കോന്നി, യുവജന വിഭാഗം ഭാരവാഹികളായ വിനീഷ് രാജ്, ആനന്ദ്ശിവന്‍, രാഹുല്‍ പത്തനംതിട്ട തുടങ്ങിയവര്‍ സംസാരിച്ചു .................... സംഗീതസാന്ദ്രമായി ശബരിമല; ഗാനാര്‍ച്ചനയുമായി ഗായകസംഘം ശബരിമല: ദര്‍ശനപുണ്യം തേടി ശബരിമലയിലെത്തിയ അയ്യപ്പഭക്തരുടെ മനം നിറച്ച് വിവിധ ഗായകസംഘങ്ങളുടെ സംഗീതാര്‍ച്ചന. തിരുവനന്തപുരം ഉള്ളൂര്‍ ശ്രീബാല സുബ്രഹ്​മണ്യ സ്വാമി ക്ഷേത്രം ഭജനസംഘമായ മുരുകവിലാസം ഭജനസംഘവും ശബരിമല ഹൈകോര്‍ട്ട് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷുമാണ് സന്നിധാനത്തെ സംഗീതസാന്ദ്രമാക്കിയത്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് മുരുക വിലാസം ഭജനസംഘം ശബരിമലയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്‍കൂടിയായ എ.വി. സന്തോഷ് കുമാര്‍ ഭജനസംഘത്തെ നയിച്ചു. അധ്യാപകനായ പി.വി. പ്രദീപ് കുമാര്‍, ദീപു (ഹാര്‍മോണിയം), മുരളീധരന്‍ (തബല), രാജേഷ് കുമാര്‍, ബാലമുരുകന്‍, ദേവയാനി എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. സന്നിധാനത്തെ ഹൈകോടതി ഓഡിറ്റ് ഡ്യൂട്ടിയുടെ ഭാഗമായി 10 ദിവസത്തെ ഓഡിറ്റ് ക്യാമ്പിനെത്തിയ വേളയിലാണ് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷ് അയ്യന് കാണിക്കയായി ഗാനാര്‍ച്ചന നടത്തിയത്. കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ സീനിയര്‍ ഗ്രേഡ് ഓഡിറ്ററാണ് പി. ലതീഷ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ പ്രസിദ്ധ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാവതരണം ഒരു മണിക്കൂറോളം നീണ്ടു. സ്വാതിതിരുനാള്‍ സംഗീത കോളജിലെ പൂര്‍വ വിദ്യാർഥി കൂടിയായ ലതീഷ് കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരീശ സന്നിധിയില്‍ പാടാനുള്ള ഏറെനാളത്തെ മോഹം പൂവണിയാന്‍ ഓഡിറ്റ് ഓഫിസര്‍ ബി. ലിജിലാലിന്‍റെ പിന്തുണയും ലതീഷിന് ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story