Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുമ്മാ ചൊറിയുന്ന...

ചുമ്മാ ചൊറിയുന്ന പൊലീസും ഗുണ്ടകളും

text_fields
bookmark_border
സവിശേഷ വിശേഷം - പംക്​തിയി ഈ പൊലീസുകാർക്ക്​ ഇതുവരെ എന്തായിരുന്നു പണി. ചൊറിയും കുത്തിയിരിക്കുകയായിരുന്നില്ലെന്ന്​ അറിയാം. ചുമ്മാ പോകുന്നവനെയും കേറി ഒന്നു ചൊറിയുന്ന വേലത്തരവുമായി ഇവർ നാടുനീളെ നടക്കുന്നുണ്ടായിരുന്നു. പൊലീസിന്‍റെ ഈ ചൊറിയുന്ന സ്വഭാവമാണ്​ ഇപ്പോൾ നാട്ടിലെ ചർച്ച. ഭരണപാർട്ടിയുടെ സമ്മേളനത്തിൽ ഭരണത്തെ ചൊറിയാൻ ചിലർ ആയുധമാക്കുന്നത്​ പൊലീസിന്‍റെ ഈ ചൊറിയുന്ന സ്വഭാവത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ്​. രണ്ടു​ ദിവസമായി ജില്ലയിൽ പൊലീസ്​ പിടികൂടിയ പ്രതികളുടെ എണ്ണം കണ്ടാണ്​ ഇവർക്ക്​ ഇതുവരെ എന്തായിരുന്നു പണിയെന്ന്​ ചോദിച്ചുപോയത്​. ​ശനിയും ഞായറുമായി ജില്ലയിൽ പിടികൂടിയത്​ 34 കൊടും കുറ്റവാളികളെയാണ്​. കഴിഞ്ഞ ബുധനാഴ്ച ഇത്തരത്തിലുള്ള 36പേരെ പിടികൂടിയിരുന്നു. പൊലീസ്​ തന്നെ പുറത്തുവിട്ട കണക്കാണിത്​. നടപടി തുടരുകയാണെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പൊക്കുമെന്ന മുന്നറിയിപ്പും അറിയിപ്പിലുണ്ട്​. സംഘടിത കുറ്റകൃത്യങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും മറ്റുമെതിരെ പൊലീസ്​ നടപടി ശക്തമാക്കിയതിന്‍റെ ഭാഗമായാണത്രെ ഇത്രയും പേരെ കൂട്ടത്തോടെ പൊക്കിയത്​. നടപടി ശക്തമാക്കി എന്ന്​ പറയുമ്പോൾ ഇതുവരെ ഇവർക്ക്​ ഇളവ്​ അനുവദിച്ചിരുന്നു എന്നല്ലേ കരുതേണ്ടത്​. ഇളവ്​​ ഏതുവുകുപ്പ്​ പ്രകാരമാണെന്ന്​ ചോദിച്ചുപോകുക സ്വാഭാവികമാണല്ലോ. സർവാധികാരികൾ തങ്ങളാണെന്ന മട്ടിൽ നാട്ടിലിറങ്ങി ജനങ്ങളുടെ 'മെക്കിട്ട്​' കയറുന്നത്​ പൊലീസിന്​ വിനോദമാണ്​. ഗുണ്ടകളുടെയും വിനോദം അതുതന്നെയാണ്​. പൊലീസും ഗുണ്ടകളും തമ്മിലെ ചങ്ങാത്തവും ജനത്തിനറിയാം. ഒരുകാര്യത്തിന്​ ഒരു ഗുണ്ടയുടെ അടുത്ത്​ പോകേണ്ട നിർബന്ധിതാവസ്ഥ വന്നാൽ പാവം പൗരന്മാർക്ക്​ മുട്ടിടിക്കും. പൊലീസ്​​സ്റ്റേഷനിൽ പോകേണ്ടിവന്നാലും പാവം പൗരന്മാരുടെ മുട്ടിന്‍റെ സ്ഥിതി അതുതന്നെ. പേടിപ്പിച്ച്​ നിർത്തിയില്ലെങ്കിൽ പിന്നെ പൊലീസുകാരനെ ആരെങ്കിലും മൈൻഡ്​ ചെയ്യുമോ എന്നാണ്​ പൊലീസുകാരുടെ ചോദ്യം. നാട്ടുകാർക്ക്​ തങ്ങളെ പേടിയില്ലാതായാൽ പിന്നെ ജീവിക്കാനെന്തു ചെയ്യുമെന്നാണ്​ ഗുണ്ടകളുടെയും ചോദ്യം. പൊലീസിന്‍റെ പ്രാഥമിക ദൗത്യം ഗുണ്ടകളെയും അക്രമികളെയും അമർച്ച ചെയ്യുകയാണ്​. അതിന്​ സമയം കിട്ടിയില്ലെന്നാണ്​ മൂന്നു​ദിവസം കൊണ്ട്​ പിടികൂടിയവരുടെ കണക്ക്​ പുറത്തുവിട്ട്​ പൊലീസ്​ പറയാതെ പറയുന്നത്​. പകരം​ ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ്​ പാർട്ടി സമ്മേളനങ്ങളിൽവരെ ചർച്ചചെയ്യുന്നതിന്​ സഖാക്കളെ നിർബന്ധിതരാക്കുന്നത്​. പൊലീസിന്‍റെ ഗുണ്ടാ മനോഭാവം​ ഹൈകോടതി പോലും ചൂണ്ടിക്കാട്ടി​. മുഷ്കും കയ്യൂക്കും കാട്ടുന്നവർ എത്ര പരിമിതമാണ്​ എന്നതാണ്​ ഒരു സമൂഹത്തിന്‍റെ പരിഷ്കാരം അളക്കുന്നതിന്​ പുതിയ കാലത്തെ അളവുകോൽ.​​ സമൂഹത്തിലെ നിയമവാഴ്ചയും ജനാധിപത്യവത്​കരണവും എത്രമാത്രമെന്നും അതിൽ നിന്നറിയാം. കുത്താൻ വരുന്ന ഗുണ്ടകളോടും പോത്തിനോടും വേദം ഓതിയിട്ട്​ കാര്യമില്ലെന്നാണ്​ നാട്ടുവർത്തമാനം. ഇപ്പോൾ നാട്ടിലാകെ പൊലീസിനോട്​ നടക്കുന്ന വേദമോതൽ ഓരോ പൊലീസ്​ സേനാംഗവും വ്യക്തിപരമായി എത്ര ഉൾ​ക്കൊള്ളുമെന്നതിൽനിന്ന്​ അവർ ഓരോരുത്തരും തെളിയിക്കുക അവർ പോത്തോ ഗുണ്ടയോ അല്ലെന്നതാവില്ലേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story