Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാമുക്കിൽ പൈപ്പ്...

മാമുക്കിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി

text_fields
bookmark_border
മാമുക്കിൽ  പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി
cancel
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ടാറിങ്ങിനോട് ചേര്‍ന്ന്​ വീണ്ടും കുടിവെള്ള വിതരണ പൈപ്പ്​ പൊട്ടി. മാമുക്കില്‍ കണ്ണന്താനത്തുപടിയില്‍ ഞായറാഴ്ച രാവിലെയോടെയാണ് പൈപ്പ്​ പൊട്ടി വെള്ളം പാഴായത്. പുലര്‍ച്ച മുതല്‍ വെള്ളം ചോര്‍ന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പൈപ്പ് പൊട്ടിയതുമൂലം വെള്ളം കിട്ടാതെ ആറ്റിന്‍ഭാഗം, ഭഗവതിക്കുന്ന്​ തുടങ്ങിയ ഭാഗങ്ങളില്‍ താമസിക്കുന്ന നൂറ്റമ്പതോളം ഗാര്‍ഹിക ഉപഭോക്തോക്കള്‍ വലഞ്ഞു. ഇവിടെ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാസങ്ങളോളം പൊട്ടിക്കിടന്ന പൈപ്പുകള്‍ അടുത്തിടെയാണ് പുനരുദ്ധരിച്ചത്. റാന്നി മേജര്‍ കുടിവെള്ള വിതരണ പൈപ്പില്‍നിന്നുള്ള ഗാര്‍ഹിക വിതരണത്തിനുള്ള പൈപ്പാണ് പൊട്ടിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചളിനിറഞ്ഞ് കാല്‍നടയും ദുരിതത്തിലായി. Ptl rni - 2 water ഫോട്ടോ: മാമുക്ക് കണ്ണന്താനത്ത് ജങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം കെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story