Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:32 AM IST Updated On
date_range 3 Jan 2022 5:32 AM IST'തിരുവാഭരണ പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം'
text_fieldsbookmark_border
റാന്നി: ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ശബരിമല തിരുവാഭരണപാത സംരക്ഷണസമിതി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഘോഷയാത്രക്ക് മുമ്പ് നടത്താറുള്ള തിരുവാഭരണപാത ശുചീകരണ യജ്ഞം തിങ്കളാഴ്ച നടത്താനും സമ്മേളനം തീരുമാനിച്ചു. രാവിലെ 10ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. റാന്നി എം.എൽ.എ പ്രമോദ് നാരായൺ, ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, പന്തളം കൊട്ടാരം രാജപ്രതിനിധി, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ ഹിന്ദു സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ. ഹരിദാസ് അധ്യക്ഷതവഹിച്ചു. രവി കുന്നയ്ക്കാട്ട്, കെ.ആർ. സുധാകരൻ നായർ, ജി. അനിൽകുമാർ, രാധാകൃഷ്ണപിള്ള, സുമേഷ്, എം.എ. രാജേഷ്, കെ. ദീപക്, കെ.എം. വേണുകുട്ടൻ, കെ.സി. രാജു, പി.ഡി. രഘു എന്നിവർ സംസാരിച്ചു. Ptl rni _4 thiruvafarana
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story