Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:32 AM IST Updated On
date_range 3 Jan 2022 5:32 AM ISTപാറയുൽപനങ്ങൾ മൂടാതെ കൊണ്ടുപോകുന്നു; ദുരിതത്തിൽ ഇരുചക്രവാഹന യാത്രികർ
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് കോന്നി റോഡില്‍ പാറ ഉൽപന്നങ്ങള്‍ കയറ്റിയ ടിപ്പര്‍ ലോറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പയ്യനാമണ്ണില്‍നിന്നുള്ള പാറമടകളില്‍നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും ദിവസേനെ നിരവധി ലോറികളാണ് പാറ ഉൽപന്നങ്ങള്‍ കയറ്റിപ്പോകുന്നത്. ലോഡ് കയറ്റിയ ഭാഗം മറച്ച് മാത്രമേ കൊണ്ടുപോകാവൂ എന്നാണ് നിയമം. ഇത് അവഗണിച്ചാണ് മൂടാതെ കൊണ്ടുപോകുന്നത്. ബൈക്ക് യാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ലോറികളില്‍നിന്ന് പറക്കുന്ന പാറപ്പൊടി ബൈക്ക് യാത്രക്കാരുടെ മുഖത്തും കണ്ണിലും വീഴുന്നതും പതിവാണ്. കണ്ണില്‍ വീണാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതിനും സാധ്യതയേറെയാണ്. വിഷയത്തില്‍ പൊലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story