Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
അടൂർ: സി.പി.എം ജില്ല സമ്മേളനത്തിന്​ തിങ്കളാഴ്​ച അടൂരിൽ തുടക്കമാകും. പി.കെ. കുമാരൻ നഗറില്‍ (അടൂർ മാർത്തോമ യൂത്ത് സൻെറര്‍) സമ്മേളനം സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ എന്നിവർ പങ്കെടുക്കും. 29ന്​ സമാപന സമ്മേളനം പി.ബി. സന്ദീപ് കുമാർ നഗറിൽ (കെ.എസ്.ആർ.ടി.സി ജങ്ഷന്‍) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച്​ 50 പ്രതിനിധികളും 33 ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയിലുള്ള രണ്ട്​ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story