Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതേലപ്പുഴക്കടവ്...

തേലപ്പുഴക്കടവ് മദ്യപാനികളുടെ താവളമാകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യപരുടെ താവളമാകുന്നു. നിയന്ത്രിക്കാൻ നടപടിയെടുക്കാതെ അധികൃതരും. ദൂരെ സ്ഥലങ്ങളിൽനിന്ന്​ വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറി​ൻെറ തീരവും തെരഞ്ഞെടുക്കുന്നത്. തൂക്കുപാലം വിനോദസഞ്ചാരികളായ യുവാക്കൾക്ക് കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. അവധി ദിവസങ്ങൾ ആയതിനാൽ ഇവിടെ സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ, ചതിക്കുഴികൾ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ആറ്റിലേക്ക് കുളിക്കാൻ ഇറങ്ങുന്നത്. മദ്യത്തി​ൻെറ ലഹരിയിൽ ഇവർ പ്രദേശവാസികൾ നൽകുന്ന അപകട മുന്നറിയിപ്പും അവണിക്കുകയാണ് പതിവ്. നിരവധി മുങ്ങിമരണങ്ങളും ഇങ്ങനെ നടന്നിട്ടു​െണ്ടന്ന് നാട്ടുകാർ പറയുന്നു. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹിക വിരുദ്ധശല്യവും നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story