Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുടങ്ങിയ റാന്നി...

മുടങ്ങിയ റാന്നി പുതിയപാലം നിർമാണത്തിന് പച്ചക്കൊടി

text_fields
bookmark_border
മുടങ്ങിയ റാന്നി പുതിയപാലം നിർമാണത്തിന് പച്ചക്കൊടി
cancel
26 കോടി രൂപയാണ്​ പാലം നിർമാണത്തിനായി വകയിരുത്തിയത് റാന്നി: നിർമാണം മുടങ്ങിയ റാന്നി പുതിയപാലം പണി പുനരാരംഭിക്കാൻ നടപടി ആരംഭിച്ചു. പാലത്തി​ൻെറ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇലവൺ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്കായി കലക്ടർ ഡെപ്യൂട്ടി കലക്ടർ എൽ.എയെ ചുമതലപ്പെടുത്തി. റാന്നി വില്ലേജിൽ 132ഉം അങ്ങാടിയിൽ 20ഉം വസ്തു ഉടമകളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതക്ക്​ സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പാലത്തി​ൻെറ നിർമാണം ആരംഭിച്ചത്. 26 കോടി രൂപയാണ്​ പാലം നിർമാണത്തിനായി വകയിരുത്തിയത്. എന്നാൽ, ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമാണം ഇടക്ക്​​ ഉപേക്ഷിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിച്ചാൽ മാത്രമേ പാലത്തി​ൻെറ ബാക്കി പ്രവൃത്തി പൂർത്തിയാവുകയുള്ളൂ. അങ്ങാടി കരയിൽ തിരുവല്ല റാന്നി റോഡിൽനിന്ന്​ ഉപാസന കടവിലേക്കുള്ള പാത വീതി വർധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയർത്തുന്നത്. രാമപുരം-ബ്ലോക്ക് പടി ബൈപാസ് റോഡ് വീതി വർധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അ​േപ്രാച്ച് റോഡ് നിർമിക്കുന്നത്. പെരുമ്പുഴ ഭാഗത്തുള്ള അ​േപ്രാച്ച് റോഡിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം നീളമുണ്ട്. റോഡിനുള്ള സ്ഥലം അളന്ന് നേരത്തേ കല്ലിട്ടിട്ടുണ്ട്. Ptl rni - 1 bridge ഫോട്ടോ. നിർമാണം മുടങ്ങിയ റാന്നി പുതിയപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story