Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:33 AM IST Updated On
date_range 27 Dec 2021 5:33 AM ISTകസ്തൂർബ ഗാന്ധിഭവനിൽ ക്രിസ്മസ് ആഘോഷിച്ചു
text_fieldsbookmark_border
അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻെറയും കരുവാറ്റ സൻെറ് മേരീസ് ഓർത്തഡോക്സ് ചർച്ച് യുവജന സംഘടനയുടെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ഫാ. ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. അന്തേവാസികൾക്കായി കമ്പിളി പുതപ്പുകളുടെ വിതരണം നഗരസഭ മുൻ ചെയർമാൻ ഉമ്മൻ തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ്, സനിൽ അടൂർ, തോട്ടുവ മുരളി, സുനിൽ മൂലയിൽ, എസ്. മീരാസാഹിബ്, എം.ആർ. ജയപ്രസാദ്, റോൺ രാജൻ, ഡോ. ഡി. ഗോപിമോഹൻ, കെ.എൻ. ചന്ദ്രശേഖരപിള്ള, കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി സെക്രട്ടറി കുടശ്ശനാട് മുരളി ശ്രീദേവ്, ബി. രമേശൻ, ജയശ്രീ, ജയകുമാർ എന്നിവർ സംസാരിച്ചു. PTL ADR XMAS അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ ക്രിസ്മസ് ആഘോഷം ഫാ. ജോൺ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
