Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:33 AM IST Updated On
date_range 27 Dec 2021 5:33 AM ISTസി.പി.എം ജില്ല സമ്മേളനം: ജാഥകൾ സമ്മേളന നഗറിലെത്തി
text_fieldsbookmark_border
അടൂർ: സി.പി.എം ജില്ല സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ സമ്മേളന നഗറിലെത്തി. പറക്കോട് ജങ്ഷനിൽ സംഗമിച്ച ജാഥകൾ റോളർ സ്കേറ്റിങ്ങിൻെറയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ മർത്തോമ യൂത്ത് സൻെററിൽ (പി.കെ. കുമാരൻ നഗർ) എത്തിച്ചേർന്നു. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും സെക്രേട്ടറിയറ്റ് അംഗങ്ങളും ജാഥകളെ അനുഗമിച്ചു. കൊടുമൺ എം. രാജേഷിൻെറ അങ്ങാടിക്കലിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല കമ്മിറ്റി അംഗം കെ.കെ. ശ്രീധരൻ കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീമിന് കൈമാറിയ പതാക വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളന നഗറിൽ എത്തി. ജില്ല സെക്രേട്ടറിയറ്റ് അംഗം എ. പത്മകുമാർ ഏറ്റുവാങ്ങി. പി.ബി. സന്ദീപ് കുമാറിൻെറ പെരിങ്ങരയിലെ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. സനൽകുമാർ തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആൻറണിയെ ഏൽപിച്ച ഛായചിത്രം സമ്മേളന നഗറിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം രാജു എബ്രഹാം ഏറ്റുവാങ്ങി. സി.വി. ജോസിൻെറ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ല കമ്മിറ്റി അംഗം എൻ. സജികുമാർ ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിനെ ഏൽപിച്ച ദീപശിഖ സമ്മേളന നഗറിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഏറ്റുവാങ്ങി. പന്തളം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഡി. ബൈജു പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാറിനെ ഏൽപിച്ച കൊടിമരം സമ്മേളന നഗറിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ ഏറ്റുവാങ്ങി. വള്ളിയാനി അനിരുദ്ധൻെറ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ജെ. അജയകുമാർ കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാലിനെ ഏൽപിച്ച കപ്പി - കയറും സമ്മേളന നഗറിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ.ജി. നായർ ഏറ്റുവാങ്ങി. വിളംബര ഘോഷയാത്ര നടത്തി അടൂർ: സി.പി.എം ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി. ബാൻഡ് സെറ്റ്, പതാകയേന്തിയ കുട്ടികൾ, കേരളീയ വേഷം ധരിച്ച സ്ത്രീകൾ, തെയ്യം എന്നിവ ജാഥക്ക് കൊഴുപ്പേകി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, മഹിള, ബാലസംഘം നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. PTL ADR CPM സി.പി.എം ജില്ല സമ്മേളന വിളംബര ജാഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
