Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightത​െൻറ ജീവിതത്തെ...

ത​െൻറ ജീവിതത്തെ മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമാ​െണന്ന് ശ്രീധരൻപിള്ള

text_fields
bookmark_border
ത​െൻറ ജീവിതത്തെ മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമാ​െണന്ന് ശ്രീധരൻപിള്ള
cancel
ത​ൻെറ ജീവിതത്തെ മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമാ​െണന്ന് ശ്രീധരൻപിള്ള പന്തളം: ത​ൻെറ ജീവിതത്തെ മാറ്റിമറിച്ചത് 2018യിലെ ശബരിമല പ്രക്ഷോഭമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തി​ൻെറ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലയ്ക്കലിൽ സംഘടിപ്പിച്ച ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാൻ ഒരുവിഭാഗം ശ്രമിച്ചു. അതുകൊണ്ടാണ് പാർട്ടി പ്രസിഡൻറ്​ കൂടിയായ താൻ ഉപവാസസമരം പത്തനംതിട്ടക്ക്​ മാറ്റിയത്. തന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അത് ചെങ്ങന്നൂരിലുള്ള സുഹൃത്ത് മുഖേനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സമരത്തോട്​ ബന്ധപ്പെട്ട്​ അസാധാരണമാം വിധം പ്രവർത്തിച്ചവരെ കാലം വേട്ടയാടുന്നുണ്ട്​. മൂന്നുമാസം മുമ്പ് ശബരിമല പ്രക്ഷോഭ പ്രേരണ കുറ്റത്തിന് പറവൂർ കോടതിയിൽനിന്ന്​ തനിക്ക്​ സമൻസ് എത്തിയതായും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം ജോയൻറ്​ സെക്രട്ടറി സുരേഷ് വർമ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൻ സുശീല സന്തോഷ്, കുളനട പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ജി. പ്യഥ്വിപാൽ സ്വാഗതവും വലിയകോയിക്കൽ സബ് ഗ്രൂപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ഗോപകുമാർ നന്ദിയും പറഞ്ഞു. ഫോട്ടോ: പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്ത്ര ക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തി​ൻെറ സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story