Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:31 AM IST Updated On
date_range 27 Dec 2021 5:31 AM ISTഓരോ സാഹിത്യ സൃഷ്ടിയും മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതാകണം -പി.എസ്. ശ്രീധരൻപിള്ള
text_fieldsbookmark_border
പന്തളം: ഓരോ സാഹിത്യസൃഷ്ടിയും മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതാകണമെന്നും എഴുത്തിൽ കൂടുതൽ വേണ്ടത് സാമൂഹിക പ്രതിബദ്ധതയാണന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ദാമോധർ മാദിയോയുടെ പ്രശസ്ത നോവൽ കാർമാലിൻെറ മലയാള പരിഭാഷ രാജേശ്വരി ജി.നായർ നിർവഹിച്ചതിൻെറ പ്രകാശന ചടങ്ങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പന്തളം ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി. മുസാഫർ അഹമ്മദ് പുസ്തകപരിചയം നിർവഹിച്ചു. ശ്രീകുമാർ മുണ്ടക്കൽ, എം.പി. വാസു നായർ, പി.കെ. പുഷ്പലത, രാജേശ്വരി ജി.നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ദാമോധർ മാദിയോയുടെ നോവൽ കാർമാലിൻെറ മലയാള പരിഭാഷ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
