Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട് നിർമിച്ച് നൽകി

വീട് നിർമിച്ച് നൽകി

text_fields
bookmark_border
വീട് നിർമിച്ച് നൽകി
cancel
വടശ്ശേരിക്കര: ജനീഷ്​കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കരുതൽ ഭവന പദ്ധതിയിൽപ്പെടുത്തി സീതത്തോട് പഞ്ചായത്തിലെ അഞ്ചാം വാർഡായ വാലുപാറ ഉറുമ്പിനിയിൽ വാലുപറമ്പിൽ വീട്ടിൽ രാമചന്ദ്രനും കുടുംബത്തിനും പുതിയ വീട്​ നിർമിച്ചുനൽകി. നിയമസഭ ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ വീടി‍ൻെറ താക്കോൽദാനം നിർവഹിച്ചു. മനോദൗർബല്യമനുഭവിക്കുന്ന രാമചന്ദ്രനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. യു.കെ മലയാളി അസോസിയേഷനാണ് വീട് സ്​പോൺസർ ചെയ്​തിരിക്കുന്നത്. ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോബി ടി. ഈശോ, ജില്ല പഞ്ചായത്ത്​ അംഗം ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. പ്രമോദ്, അഡീഷനൽ ഗവ. പ്ലീഡർ എസ്.മനോജ്, യു.കെ മലയാളി അസോസിയേഷൻ പ്രതിനിധികളായ അജി ഗംഗാധരൻ, അജയൻ പിള്ള, കരുതൽ ഭവന നിർമാണ പദ്ധതി കോഓഡിനേറ്റർ രാജേഷ് ആ​േക്ലത്ത്, ജിൻസ് കെ. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story