Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:33 AM IST Updated On
date_range 25 Dec 2021 5:33 AM ISTയാത്രക്ലേശം രൂക്ഷം
text_fieldsbookmark_border
മല്ലപ്പള്ളി: തുരുത്തിക്കാട്, കോമളം, വെണ്ണിക്കുളം പ്രദേശങ്ങളിലെ യാത്രക്ലേശം പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. വെണ്ണിക്കുളം കോമളം പാലത്തിൻെറ സമീപം പാത തകർന്നതുമൂലം യാത്ര സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽകൂടി കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെണാന്ന് നാട്ടുകാരുടെ ആവശ്യം. പുറമറ്റം-കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻെറ സമീപ പാതയാണ് പ്രളയത്തിൽ ഒലിച്ചുപോയത്. യാത്രമാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് അമ്പാട്ടുഭാഗം, തുരുത്തിക്കാട്, പാലത്തിങ്കൽ, കുരിശുകവല, തച്ചക്കാലിൽ പടി പ്രദേശവാസികൾ. പലത്തിൻെറ സമീപ പാത തകർന്നതോടെ വെണ്ണിക്കുളം, കോമളം എന്നിവിടങ്ങളിലെ വ്യാപാരികൾക്കും കടുത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. യാത്രസൗകര്യം ഒരുക്കുന്നതിന് താൽക്കാലിക നടപടിയെങ്കിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story