Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:31 AM IST Updated On
date_range 25 Dec 2021 5:31 AM ISTപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നു. മാസങ്ങളായി പൈപ്പ് ചോർന്ന് വെള്ളം ഒഴുകി നൂറോന്മാവ് ജങ്ഷനിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് ചളിവെള്ളം തെറിക്കുന്ന സാഹചര്യവുമുണ്ട്. വാട്ടർ അതോറിറ്റി അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും പൈപ്പ് ചോർച്ച പരിഹരിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ പല ഭാഗങ്ങളിലും രണ്ടാഴ്ചയിലേറെയായി പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തിയിട്ട്. വേനൽ ചൂട് കൂടിയതോടെ കിണറുകളിലെ ജലനിരപ്പും കുറഞ്ഞു. പിന്നീടുള്ള ഏക ആശ്രയം പൈപ്പുലൈൻ മാത്രമാണ്. ഹനുമാൻ കുന്നിലെ വാട്ടർ ടാങ്കിൽനിന്നാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത്. നിരന്തരമായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ പരിഹരിച്ചാൽ കുടിവെള്ള ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥ കാരണം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. പൂർവവിദ്യാർഥി സംഗമം പത്തനംതിട്ട: മലയാലപ്പുഴ ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂൾ അധ്യാപക -പൂർവ വിദ്യാർഥി സംഗമം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കേരള യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ക്ലീറ്റസ് ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തും. ബാബു സനൽ വി.നായർ അധ്യക്ഷതവഹിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകും. വാർത്തസമ്മേളനത്തിൽ കൺവീനർ വൈ. ഷെബി, ഡോ. ക്ലീറ്റസ് ജെ. മാത്യു, ബാബു സനൽ വി. നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story