Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:31 AM IST Updated On
date_range 25 Dec 2021 5:31 AM ISTചിറപ്പ് ഉത്സവം സമാപനം നാളെ
text_fieldsbookmark_border
ptl th 2 പത്തനംതിട്ട: ചെങ്ങറ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ഉത്സവസമാപനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ.യു.ജനീഷ്കുമാർ എം.എൽ.എ ഭവനനിർമാണ സഹായ നിധി ഉദ്ഘാടനം നിർവഹിക്കും. കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ചികിത്സ സഹായ നിധി ഉദ്ഘാടനം ചെയ്യും. ശങ്കരാനന്ദ തീർഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തെങ്ങമം എം.കെ. അരവിന്ദൻ മുഖ്യപഭാഷണം നടത്തും. ഉച്ചക്ക് 12ന് അന്നദാനം, വൈകീട്ട് 7.30ന് എഴുന്നള്ളത്ത് ഒമ്പതിന് ഭക്തിഗാന സുധ എന്നിവ ഉണ്ടായിരിക്കും വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി.കെ. അർജുനൻ, രക്ഷാധികാരി ചെങ്ങറ കുട്ടപ്പൻ, വി.കെ. രാജു നെടുമനാൽ, മോഹനൻ അട്ടച്ചാക്കൽ എന്നിവർ പങ്കെടുത്തു. ദേവാലയ കൂദാശ പത്തനംതിട്ട: ഉള്ളന്നൂർ സൻെറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി കൂദാശ 28, 29 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചക്ക് 1.30ന് ദീപശിഖ പ്രയാണം കടമ്പനാട് സൻെറ് തോമസ് കത്തീഡ്രലിൽനിന്ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. 28ന് വൈകീട്ട് മൂന്നിന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാക്ക് സ്വീകരണം. 5.30ന് ദേവാലയ കൂദാശയുടെ ഒന്നാംഘട്ടം. 29ന് രാവിലെ 6.30ന് ദേവാലയ കൂദാശ രണ്ടാംഭാഗം, 10.30ന് ആശീർവാദം. 11.30ന് പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആേൻറാ ആൻറണി എം.പി മുഖ്യസന്ദേശം നൽകും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ഫാ. തോമസ് പി.നൈനാൻ, ട്രസ്റ്റി പി.ഒ. സാമുവൽ, സെക്രട്ടറി ജോർജ് ബാബു, അജീഷ് പി.ബാബു, ഡോ. വി.പി. തോമസ്, പ്രഫ. എ.ഒ. തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story