Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:33 AM IST Updated On
date_range 22 Dec 2021 5:33 AM ISTകൊലപാതകികളും ഗുണ്ടാസംഘങ്ങളും അഴിഞ്ഞാടുന്നു -എം.എം. നസീര്‍
text_fieldsbookmark_border
പത്തനംതിട്ട: പിണറായി സര്‍ക്കാറിൻെറ ഭരണത്തില്‍ കൊലപാതകികളും ഗുണ്ടാസംഘങ്ങളും അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാെണന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ പറഞ്ഞു. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാര്‍ എന്നിവരുള്‍പ്പെട്ട കോണ്‍ഗ്രസ് നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബാബു ജോര്‍ജ്, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുസ്സലാം, എസ്.വി. പ്രസന്നകുമാര്‍, ടി.കെ. സാജു, വി.എ. അഹമ്മദ് ഷാ, സജി കൊട്ടക്കാട്, ജെറി മാത്യു സാം എന്നിവര്‍ സംസാരിച്ചു. PTL 14 NAZEER ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണം -പോപുലർ ഫ്രണ്ട് പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാട് പ്രദേശത്ത് പാറ പൊട്ടിക്കാന്‍ കൈവശം െവച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ നുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്തി കലാപം നടത്താനുള്ള ആർ.എസ്.എസ്- ബി.ജെ.പി നീക്കത്തിനെതിരെ അധികാരികൾ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡൻറ് എസ്. സജീവ് ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനുപിന്നിലുള്ളത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story