Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചേരിക്കലിനെ...

ചേരിക്കലിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ സ്ഥിരംസംവിധാനം വേണം

text_fields
bookmark_border
ചേരിക്കലിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ സ്ഥിരംസംവിധാനം വേണം
cancel
പന്തളം: ഒരുവർഷം തന്നെ പലതവണ വീട് വിട്ട് പോവുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടന്നും വാഹനത്തിലും പോകാനാകാതെ ദിവസങ്ങളോളം കഴിച്ചുകൂട്ടുക, കൃഷിയിലും നി​േത്യാപയോഗ സാധനങ്ങളിലും അടിക്കടി നാശനഷ്​ടം ഉണ്ടാകുക... വെള്ളപ്പൊക്ക സമയത്ത് ചേരിക്കൽ നിവാസികൾ അനുഭവിക്കുന്ന പ്രയാസം പലതാണ്. ഇതിന് പരിഹാരം കാണുന്നതിനായി ചേരിക്കൽ പീപിൾസ് ലൈബ്രറി നടത്തിയ ചർച്ചയിൽ വിവിധ നിർദേശങ്ങൾ ഉയർന്നുവന്നു. അതിജീവനത്തി​ൻെറ വഴിതേടി പീപി​ൾസ് ലൈബ്രറി ഒരുക്കിയ 'പ്രളയം ആശങ്ക, അതിജീവനം' പൊതുചർച്ചയിലാണ് സ്ഥിരം സംവിധാനം ഉണ്ടവുക എന്ന നിർദേശം ഉയർന്നുവന്നത്. 2018ലെ മഹാപ്രളയത്തിലും അതിനുശേഷം തുടർച്ചയായുണ്ടായ പ്രളയത്തില ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച ജനതയാണ് ചേരിക്കൽ പ്രദേശത്തുള്ളത്. കരിങ്ങാലിപ്പാടശേഖരത്താൽ ചുറ്റപ്പെട്ട ചേരിക്കലി​ൻെറ ഭൂപ്രകൃതിക്ക് ഭീഷണിയാകുന്നത് നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കമാണ്. ഇതിനെ നേരിടാൻ ലൈബ്രറിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഗവൺമൻെറിൽ പദ്ധതി സമർപ്പിക്കുവാനും വിവിധ വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും പൊതുചർച്ചയിൽ തീരുമാനമായി. ലൈബ്രറി പ്രസിഡൻറ്​ പ്രിയരാജ് ഭരതൻ മോഡറേറ്ററായി. സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർ എസ്. അരുൺ, ജോ. സെക്രട്ടറി കെ.കെ. ബിജു, കൗൺസിലർ ടി.കെ. സതി, ടി.കെ. അജി, എം.കെ. സുനിൽ കുമാർ, പി.ആർ. ശ്രീധരൻ, എം.എസ്. ശിവരാമൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ ഇവയാണ്​ താഴ്ന്ന പ്രദേശങ്ങളിലെ രോഗികളുൾപ്പെടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും വീട്ടുപകരണങ്ങൾ സുരക്ഷിതമാക്കുന്നതിനും സ്ഥിരം സംവിധാനങ്ങൾ നടപ്പിലാക്കുക ഗവൺമൻെറിൻറ ഭാഗത്തുനിന്ന്​ ഭവനനിർമാണ സഹായ പദ്ധതികളിൽ അധിക തുക ഉൾപ്പെടുത്തുക പന്തളം ജങ്ഷനിലെത്താനുള്ള രണ്ട് പ്രധാന റോഡുകൾ ഒരു മീറ്ററെങ്കിലും ഉയർത്തുക വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് നാലു ട്രാൻസ്‌ഫോർമറുകൾ ഉയർത്തിസ്ഥാപിക്കുക രോഗികൾക്ക് അടിയന്തര ചികിത്സക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനും മൂന്ന് വള്ളങ്ങൾ വാങ്ങുക തോടുകൾ ആഴംകൂട്ടി വൃത്തിയാക്കുക, ജലസ്രോതസ്സുകളായ കുളങ്ങളും ചാലുകളും സംരക്ഷിക്കുക ഫോട്ടോ: പീപിൾസ് ലൈബ്രറി ഒരുക്കിയ 'പ്രളയം ആശങ്ക, അതിജീവനം' നഗരസഭ കൗൺസിൽ എസ്. അരുൺ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story