Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളപ്പൊക്കം: മാവര...

വെള്ളപ്പൊക്കം: മാവര പുഞ്ചയെ കരകയറ്റാനുള്ള പദ്ധതിയും വെള്ളത്തിലായി

text_fields
bookmark_border
പന്തളം: മാവര പുഞ്ചയിലെ കർഷകരെ വെള്ളപ്പൊക്കത്തിൽനിന്ന്​​ കരകയറാൻ കൊണ്ടുവന്ന പദ്ധതിയും 'വെള്ളത്തിലായി'. കുരമ്പാല മാവര പുഞ്ച മുതൽ കടക്കാടുവരെ തോട് സംരക്ഷണം, ആഴംകൂട്ടൽ, കരിങ്കൽഭിത്തി നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം തോടിന് ആഴം കൂട്ടിയെങ്കിലും തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം കാരണം വീണ്ടും തോട് പഴയസ്ഥിതിയിലായി. എക്​സ്​കവേറ്റർ ഉപയോഗിച്ച് തോടിന് ആഴം കൂട്ടിയെങ്കിലും അന്ന് മണ്ണ് തോടി​ൻെറ ഇരുകരയിലും തള്ളുകയായിരുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായപ്പോൾ വീണ്ടും മണ്ണ് തോട്ടിൽ വീണു. ഇനി ഇവിടെ ആഴം കൂട്ടാൻ അനുവദിക്കില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. സംരക്ഷണഭിത്തി കെട്ടാതെ ആഴം കൂട്ടിയാൽ തീരം ഇടിച്ചിൽ വ്യാപകമാകും. തോട് ആഴം കൂട്ടിയാൽ വെള്ളപ്പൊക്കത്തിൽനിന്ന്​ ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. കഴിഞ്ഞ കുറേ വർഷങ്ങളായി മാവര പാടത്തെ കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടാണ് വേനൽമഴയിലെ കൃഷിനാശം. പാടത്ത് കെട്ടിനിൽക്കുന്ന പെയ്ത്തുനീർ ഒഴുകിപ്പോകാതെ നെല്ല് ചീഞ്ഞ്‌ നശിച്ച്​ പോവുകയായിരുന്നു. ഏക്കർകണക്കിന് സ്ഥലമുള്ള കടക്കാട് കൃഷിഭവ​ൻെറ അരികിലൂടെയാണ് തോട് ഒഴുകുന്നത്. തുമ്പമൺ പഞ്ചായത്തും പന്തളം നഗരസഭയുടെയും മധ്യഭാഗത്തുകൂടി ഒഴുകുന്ന തോട് സ്വകാര്യവ്യക്തികൾ കൈയേറുകയും​​ ചെയ്​തിട്ടുണ്ട്​. ഫോട്ടോ: കഴിഞ്ഞ വർഷം ആഴംകൂട്ടിയ മാവര തോട് വീണ്ടും പഴയരീതിയിലായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story