Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിക്കൽ തെക്ക്...

അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി സ്​കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ

text_fields
bookmark_border
പത്തനംതിട്ട: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരുവർഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്​ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന്‌ മന്ത്രി പി. പ്രസാദ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിക്കും. നവീകരിച്ച ക്ലാസ്മുറികളുടെ ഉദ്ഘാടനം ആ​േൻറാ ആൻറണി എം.പി നിർവഹിക്കും. ഗുരുവന്ദനം, അക്കാദമിക മികവിനുള്ള പ്രവർത്തനങ്ങൾ, വിവിധ സാമൂഹിക ക്ഷേമപദ്ധതികൾ, സെമിനാറുകൾ, ജൂബിലി സ്മാരക മന്ദിരം, പൂർവവിദ്യാർഥി സംഗമം, കലാസന്ധ്യകൾ, തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ വികസന പ്രർത്തനങ്ങളാണ് നടപ്പാക്കുക. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ രാജൻ ഡി.ബോസ്, പ്രിൻസിപ്പൽ എം.എൻ. പ്രകാശ്, എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡൻറ്​ കെ.പി. മദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി. രാജാറാവു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story