Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊതുവഴിയിൽ മാലിന്യം...

പൊതുവഴിയിൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
പൊതുവഴിയിൽ മാലിന്യം തള്ളുന്നു
cancel
വടശ്ശേരിക്കര: പൊതുവഴിയിൽ അറവുമാലിന്യം തള്ളിയതായി പരാതി. നാറാണംമൂഴി അടിച്ചിപ്പുഴ റോഡിൽ പാലത്തിന്​ സമീപത്തായി റോഡിൽ കവറിലാക്കിയ നിലയിലാണ് അറവുമാലിന്യം തള്ളിയത്. ദുർഗന്ധം വമിച്ചിട്ട്​ റോഡിൽക്കൂടി നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇതുവഴിപോകുന്നത്. തൊട്ടടുത്തായി രണ്ടു സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്ത്​ ഇത്തരത്തിൽ വീടുകളിൽനിന്നുള്ള ആഹാര അവശിഷ്​ടങ്ങൾ ഉൾ​െപ്പടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിലാണ് റോഡുകളിലും മറ്റും മാലിന്യം ഇത്തരത്തിൽ തള്ളുന്നത്. പന്നി ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് ആഹാരമായി അറവുമാലിന്യം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ, ഇത്തരത്തിൽ കടകളിൽനിന്ന്​ മറ്റും ശേഖരിച്ചു കൊണ്ടുപോകുന്നവ അലക്ഷ്യമായി തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story