Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൃക്ഷത്തൈകള്‍...

വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
പത്തനംതിട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തി​ൻെറ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവ.​ ഐ.ടി.ഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അന്നമ്മ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴ്​ പഞ്ചായത്തിനായി 21,000 തൈകള്‍ ഉൽപാദിപ്പിക്കുന്നത്. സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ കല അജിത്ത്, രഞ്ജിനി അജിത്ത്, കെ.കെ. ശശി, വി. രാമചന്ദ്രന്‍ നായര്‍, റൂബി ജോണ്‍, എം.ആര്‍. മധു, എല്‍. മഞ്ജുഷ, സി.പി. രാജേഷ്‌കുമാര്‍, ജോയൻറ്​ ബി.ഡി.ഒ ജെ. ഗിരിജ, സതീഷ് ചന്ദ്രന്‍, സനല്‍ കുമാര്‍, സി.വി. ബിജു എന്നിവര്‍ സംസാരിച്ചു. PTL 10 ANNAMMA പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തി​ൻെറ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷത്തൈകള്‍ ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അന്നമ്മ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story