Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊതുമരാമത്ത് കാര്യാലയ...

പൊതുമരാമത്ത് കാര്യാലയ പരിസരം കാടുകയറി

text_fields
bookmark_border
പൊതുമരാമത്ത് കാര്യാലയ പരിസരം കാടുകയറി
cancel
അടൂർ: സ്വന്തം പ്രവർത്തനകേന്ദ്രംപോലും വൃത്തിയാക്കാത്ത പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ പാതകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ എന്താണ് അത്ഭുതം?!. പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തുന്നവരുടെയെല്ലാം മനസ്സിൽ ഈ ചോദ്യമുയരാം. സബ് ഡിവിഷൻ ഓഫിസ് പരിസരം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. പഴയ ബിറ്റുമിൻ യാർഡി​ൻെറ ഭാഗമാണ് കാടുകയറിയത്. ഇവിടെ ​െവച്ച ടാർ വീപ്പക്ക് മുകളിൽ ചെടി പടർന്ന്​ കിടക്കുകയാണ്​. വലിയ പൊക്കത്തിൽ കാട് രൂപപ്പെട്ടതോടെ താഴത്തെ ഓഫിസ് വഴി നടന്ന് പോകാൻ കഴിയില്ല. സമീപവാസികൾക്കും ഇത് ബുദ്ധിമുട്ടായിരിക്കുകയാണ്. താഴത്തെ എ.ഇ ഓഫിസി​ൻെറ മേൽക്കൂരയിലേക്കും കാട് പടർന്നുകയറിയിട്ടുണ്ട്. ഇതിനടുത്തായാണ് മന്ത്രിമാർ ഉൾ​െപ്പടെയുള്ള വി.ഐ.പികൾ തങ്ങുന്ന പി.ഡബ്ല്യു.ഡി റെസ്​റ്റ്​ ഹൗസുള്ളത്. പ്രധാനപ്പെട്ട ചർച്ചകളും ഔദ്യോഗിക മീറ്റിങ്ങുകളും നടക്കുന്ന ​െറസ്​റ്റ്​ ഹൗസ് പരിസരത്തെ കാട് നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് ആവശ്യം. PTL ADR PWD പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ ഓഫിസ് വളപ്പ് കാടുകയറിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story