Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദമ്പതികളെ വീടുകയറി...

ദമ്പതികളെ വീടുകയറി ആക്രമിച്ചു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി. തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദിച്ചതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോയിപ്പുറം പൊലീസ് അറസ്​റ്റ്​ ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന്‍ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പുല്ലാട് കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്, ഭാര്യ ജ്യോതി, താരാനാഥി​ൻെറ സഹോദരന്‍ ശ്രീനാഥ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ടാക്‌സി സര്‍വിസ്​ നടത്തുന്ന താരാനാഥ് പുല്ലാട് ജങ്​ഷനില്‍ വാടകക്ക്​ താമസിക്കുകയാണ്. ഞായറാഴ്ച രാവിലെ ആലപ്പുഴയില്‍ ഹൗസ് ബോട്ട് സവാരിക്ക് പ്രതികൾ താരാനാഥി​ൻെറ വാഹനത്തിലാണ് പോയിരുന്നത്. രാത്രിയോടെ തിരികെയെത്തിയശേഷം വാഹന വാടക സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകർ ഇടപെട്ടതോടെ പുലര്‍ച്ച മൂന്നുമണിയോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി രണ്ടുപ്രതികളെയും അറസ്​റ്റ്​. പന്ത്രണ്ടോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story