Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:31 AM IST Updated On
date_range 21 Dec 2021 5:31 AM ISTതോണിക്കുഴി-വള്ളിക്കാല കുടിവെള്ള പദ്ധതി യഥാർഥ്യമായി
text_fieldsbookmark_border
പത്തനംതിട്ട: നഗരസഭ ഒന്നാംവാർഡിലെ തോണികുഴി-വള്ളിക്കാല കുടിവെള്ള പദ്ധതി യഥാർഥ്യമായി. പ്രദേശത്തെ ഇരുപതോളം വീടുകൾക്ക് ഇതിൻെറ പ്രായോജനം ലഭിക്കും. നഗരസഭ ആസൂത്രണ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ െചലവഴിച്ചാണ് പൂർത്തീകരിച്ചത്. ഇതോടുകൂടി കലാകാലങ്ങളായി പ്രദേശത്തുകാർ അനുഭവിച്ചുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. നഗരത്തിൻെറ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. കിണർ കുഴിച്ചാൽ പോലും വെള്ളം ലഭിക്കാത്ത പ്രദേശമാണ്. അരക്കിലോമീറ്ററുകളോളം നടന്ന് കുത്തനെ ഉള്ള പടികൾ കയറിയാണ് വെള്ളം എത്തിച്ചിരുന്നത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യു അധ്യക്ഷതവഹിച്ചു. ചെയർമാൻ കോൺട്രാക്ടർ ഡെന്നിയെ പൊന്നാടണിയിച്ചു ആദരിച്ചു. ജില്ല് ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, കൗൺസിലർ അനില അനിൽ, വത്സമ്മ തോമസ്, എം.ജെ. രവി, സെലീന വള്ളിക്കാല, അനു വള്ളിക്കാല, സുരേഷ്, സൈമൺ കെ.സി, വിനോദ്, മാത്തുക്കുട്ടി, കൃഷ്ണൻകുട്ടി, സന്തോഷ്, അജയൻ, ആശ, മഞ്ജു സന്തോഷ്, മഞ്ജു സുഭാഷ്,അജി, എബ്രഹാം നൈനാൻ എന്നിവർ സംസാരിച്ചു. Phot.. തോണിക്കുഴി-വള്ളിക്കാലാ കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
