Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേറ്ററേഴ്​സ്​ ...

കേറ്ററേഴ്​സ്​ അസോസിയേഷൻ കുടുംബ സംഗമം

text_fields
bookmark_border
പത്തനംതിട്ട: ഓൾ കേരള കേറ്ററേഴ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കുടുംബ സംഗമം ചൊവ്വാഴ്​ച അടൂർ മാർത്തോമ യൂത്ത്​ സൻെററിൽ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ജില്ല ഭക്ഷ്യ സുരക്ഷ വകുപ്പും, ഓൾ കേരള കേറ്ററിങ്​അസോസിയേഷനും സംയുക്തമായി നടത്തുന്ന ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ട്രെയിനിങ്​ പ്രോഗ്രാം ഫുഡ് സേഫ്റ്റി അസി. കമീഷണർ ജി. രഘുനാഥക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ മൂന്നിന് കുടുംബസംഗമം എ.കെ.സി.എ. സംസ്ഥാന പ്രസിഡൻറ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ്​ പ്രശാന്ത് ആതിര അധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന അംഗങ്ങളെ ആദരിക്കും. തുടർന്ന്​ അംഗങ്ങളുടെ കലാസന്ധ്യയും ഉണ്ടായിരിക്കും. വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ സുരേഷ് കൈപ്പട്ടൂർ, ജില്ല പ്രസിഡൻറ് പ്രശാന്ത് ആതിര, വർക്കിങ്​ പ്രസിഡൻറ് വിജയൻ നടമംഗലം, പബ്ലിസിറ്റി കൺവീനർ ലാൽജി മാത്യു, രക്ഷാധികാരി സജി എബ്രഹാം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story