Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:31 AM IST Updated On
date_range 21 Dec 2021 5:31 AM ISTസ്പീക്കര്‍ക്ക് മുന്നില്‍ പോയൻറ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍
text_fieldsbookmark_border
റാന്നി: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും നിയമസഭ സ്തംഭനങ്ങളും നിയമ നിര്‍മാണത്തെ ബാധിക്കാറില്ലേയെന്ന് നിയമസഭ സ്പീക്കര്‍ക്കുമുന്നില്‍ പോയൻറ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍. ഏറെ ശ്രദ്ധേയമായ ഈ ചോദ്യത്തിന്, പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും കേരള നിയമസഭ ഇതുവരെ നിര്‍ത്തിെവക്കുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിൻെറ ഭാഗമായ നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും നല്ല സംവാദം നടക്കുന്നത് നമ്മുടെ നിയമസഭയിലാണ്. എം.എല്‍.എമാര്‍ക്കിടയില്‍ മത്സരബുദ്ധിയുള്ളതിനാല്‍ ശരിയായ രീതിയില്‍ ബില്ലുകള്‍ പഠിക്കുന്ന ശീലമുണ്ട്. കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന തലത്തില്‍ മോഡല്‍ പാര്‍ലമൻെറ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് ശേഷം നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തില്‍ പങ്കാളികളാകാന്‍ സ്പീക്കര്‍ കുട്ടികളെ നിയമസഭയിലേക്ക് ക്ഷണിച്ചു. 'എം.എല്‍.എക്കൊപ്പം കുട്ടികള്‍ നിയമസഭയിലേക്ക്' പരിപാടിയായി സംഘടിപ്പിച്ച് കുട്ടികളെ നിയമസഭയില്‍ എത്തിക്കുമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. Ptl rni - 2 point നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുന്ന സ്പീക്കർ എം.ബി. രാജേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
