Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇൻഡോർ സ്​റ്റേഡിയം; ...

ഇൻഡോർ സ്​റ്റേഡിയം; പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നഗരസഭ

text_fields
bookmark_border
ഇൻഡോർ സ്​റ്റേഡിയം;  പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നഗരസഭ
cancel
പത്തനംതിട്ട: നഗരസഭയുടെ ഇൻഡോർ സ്​റ്റേഡിയവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ആ​േൻറാ ആൻറണി എം.പിയുടെ ശ്രമഫലമായി കേന്ദ്ര കായികമന്ത്രാലയം അനുവദിച്ച ആധുനിക ഇൻഡോർ സ്​റ്റേഡിയം നിർമാണം മുടങ്ങിയിട്ട് ഏറെക്കാലമായിരുന്നു. ഒന്നാം ഗഡുവായി ഒരുകോടി 80 ലക്ഷം രൂപയും നഗരസഭക്ക് ലഭിച്ചിട്ട് വർഷങ്ങളായി. കേന്ദ്ര കായികമന്ത്രാലയത്തിനെയാണ് നിർമാണച്ചുമതലയും ഏൽപിച്ചത്. ഒന്നാം ഗഡു വിനിയോഗിച്ച് പൈലിങ്​ നടത്തി. ഇതിനുശേഷമുള്ള പ്രവർത്തനങ്ങളാണ്​ മുടങ്ങിയത്​. ആദ്യഗഡുവി​ൻെറ ബാങ്ക് പലിശ തിരിച്ചടച്ചെങ്കിൽ മാത്രമേ രണ്ടാം ഗഡു ലഭിക്കുകയുള്ളൂ. എന്നാൽ, ഇതുകൂടി ചേർത്താണ് ഒന്നാംഘട്ട നിർമാണം നടന്നത്. ഇത് തനത് ഫണ്ടിൽനിന്ന്​ തിരിച്ചടക്കുവാൻ സർക്കാർ അനുമതി തേടുവാനും പദ്ധതി വേഗത്തിലാക്കാൻ എം.പിയുമായി ചർച്ച നടത്തുവാനും കൗൺസിൽ ഐകകണ്​േഠ്യന തീരുമാനിച്ചു. നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, അംഗങ്ങളായ എ. സുരേഷ്കുമാർ, പി.കെ. അനീഷ്, റോഷൻ നായർ എന്നിവർ സംസാരിച്ചു. വരുന്നത്​ അത്യാധുനിക സ്​റ്റേഡിയം കേന്ദ്ര കായികമന്ത്രാലയത്തി‍ൻെറ സാമ്പത്തിക സഹായത്തോടെ 15 കോടിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള സ്​റ്റേഡിയമാണ് പത്തനംതിട്ടയിൽ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്ക് ആറ് കോടിയാണ് ആദ്യഘട്ടത്തിൽ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചത്. പണി തീരുന്നത് അനുസരിച്ച് ഘട്ടംഘട്ടമായാണ് തുക നൽകുക. 40,000 ചതുരശ്ര അടിയാണ് വലുപ്പം. രണ്ട് ബാസ്കറ്റ് ബാൾ കോർട്ട്, മൂന്ന് വോളിബാൾ കോർട്ട്, ജിംനേഷ്യം, പുരുഷ-വനിത അത്​ലറ്റുകൾക്ക് പ്രത്യേകം ഡോർമിറ്ററികൾ, സമ്മേളന ഹാൾ തുടങ്ങിയവ സ്​റ്റേഡിയത്തിലുണ്ടാകും. ഒരേസമയം രണ്ട് രാജ്യാന്തര മത്സരം നടത്താൻ കഴിയും. 5000 കാണികൾക്ക് ഇരിക്കാനും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. സ്​റ്റേഡിയ നിർമാണത്തെച്ചൊല്ലി നേരത്തേ നഗരസഭയിൽ പലതവണ രാഷ്​ട്രീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. പദ്ധതിയുടെ പൈലിങ്​ ജോലി മാത്രമാണ് ഇതുവരെ നടന്നത്. 2017ആഗസ്​റ്റിൽ അന്നത്തെ ഗവർണർ പി. സദാശിവം തറക്കല്ലിട്ട പദ്ധതിക്ക്​ 2020 സെപ്റ്റംബറിൽ വീണ്ടും നിർമാണ ഉദ്ഘാടനം നടത്തി. പിന്നെയും ഒരു വർഷം പിന്നിട്ടിട്ടും പണി മുന്നോട്ടുകൊണ്ടുപോകാനായില്ല. ജില്ല സ്​റ്റേഡിയത്തിന് സമീപം അഴൂർ പെട്രോൾ പമ്പിന് എതിർവശത്തായി നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് നിർമിക്കുന്നത്. മണ്ണിട്ട് ഉയർത്തി പൈലിങ്​ നടത്തിയ ഭാഗം ഉൾ​െപ്പടെ സ്ഥലം കാടുകയറിക്കിടക്കയാണിപ്പോൾ. 22മാസം കൊണ്ട് ഇൻഡോർ സ്​റ്റോഡിയം യാഥാർഥ്യമാകുമെന്നായിരുന്നു തറക്കല്ലിട്ടപ്പോൾ കേന്ദ്ര പൊതുമരാമത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. Photo ... പത്തനംതിട്ടയിൽ ഇൻഡോർ സ്​റ്റേഡിയം നിർമി​േക്കണ്ട സ്ഥലം കാടുകയറിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story