Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:38 AM IST Updated On
date_range 20 Dec 2021 5:38 AM ISTയുദ്ധവീരന്മാരെയും കുടുംബാംഗങ്ങളെയും ആദരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവ്, സ്വര്‍ണിം വിജയ് വര്‍ഷിൻെറ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രതീകാത്മക വാരമായി ആചരിക്കുന്നതിൻെറ ഭാഗമായി . ജില്ല സൈനികക്ഷേമ ഓഫിസിൻെറ ആഭിമുഖ്യത്തില്‍ മഹാവീര ചക്ര ജേതാവ്, പരേതനായ ക്യാപ്റ്റന്‍ ഫിലിപ്പോസ് തോമസിൻെറ പത്‌നി ചിന്നമ്മ ഫിലിപ്പോസ് ഉള്‍പ്പെടെ 1971ലെ യുദ്ധവീരന്മാരെയും അവരുടെ ആശ്രിതരെയും പത്തനംതിട്ട വിമുക്തഭട ഭവനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനുമുമ്പ് പത്തനംതിട്ട യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ലെഫ്. കേണലും ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡൻറുമായ വി.കെ മാത്യു അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ജില്ല സൈനികക്ഷേമ ഓഫിസര്‍ പി.പി. ജയപ്രകാശ് 1971 യുദ്ധ അനുസ്മരണപ്രഭാഷണം നടത്തി. റിട്ട. സ്‌ക്വാഡ്രന്‍ ലീഡറും കേരളാ സ്റ്റേറ്റ് എക്സ്സര്‍വിസ് ലീഗ് ജില്ല പ്രസിഡൻറുമായ ടി.സി. മാത്യു, റിട്ട. പെറ്റി ഓഫിസറും സെന്‍ട്രല്‍ കമ്മിറ്റി, നാഷനല്‍ എക്‌സ് സര്‍വിസ്‌മെന്‍ കോഓഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ജി.പി. നായര്‍, പൂർവ സൈനിക് പരിഷത്ത് പ്രസിഡൻറ് പി.എസ്. വിജയന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. സൈനികക്ഷേമ വകുപ്പ് നല്‍കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ക്ഷേമ ഓഫിസ് വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി. രാജീവ് വിശദീകരിച്ചു. ജില്ല സൈനികക്ഷേമ ഓഫിസര്‍ റിട്ട.വിങ് കമാന്‍ഡര്‍ വി.ആര്‍. സന്തോഷ് സ്വാഗതവും ജില്ല സൈനികക്ഷേമ ഓഫിസ് ഹെഡ് ക്ലര്‍ക്ക് എം.കെ. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം PTL 14 PUSHPARCHANA പത്തനംതിട്ട യുദ്ധസ്മാരകത്തില്‍ റിട്ട.ലെഫ് കേണല്‍ വി.കെ. മാത്യു പുഷ്പചക്രം സമര്‍പ്പിക്കുന്നു വിശ്വകർമ മഹാസഭ കുടുംബസംഗമം വടശ്ശേരിക്കര: വിശ്വകർമ സമുദായം നേരിടുന്ന സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. അഖില കേരള വിശ്വകർമ മഹാസഭ ബ്രഹ്മവിലാസം ശാഖ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡൻറ് കെ.വി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. റാന്നി യൂനിയൻെറ കാരുണ്യ സഹായനിധി യൂനിയൻ സെക്രട്ടറി പി.എസ്. മധുകുമാർ വിതരണം ചെയ്തു. മഹാസഭ ബോർഡ് അംഗം കെ.ജി. ദിനമണി, വിശ്വകർമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. ശാന്ത ശിവൻ, വി.എ.വൈ.എഫ് യൂനിയൻ സെക്രട്ടറി ജി. മഹേഷ്, കെ.ആർ. ഗോപിനാഥൻ, കെ.ടി. ശശി, വി.ആർ. മധു, ദീപു ടി. ആനന്ദ്, ജീജ മഹേഷ്, പി.കെ. സനൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം PTL 15 VISWAKARMA അഖില കേരള വിശ്വകർമ മഹാസഭ വടശ്ശേരിക്കര ബ്രഹ്മവിലാസം ശാഖ കുടുംബ സംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story