Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:32 AM IST Updated On
date_range 20 Dec 2021 5:32 AM ISTപന്തളത്ത് കനത്ത സുരക്ഷ സന്നാഹം
text_fieldsbookmark_border
പന്തളം: ആലപ്പുഴയുണ്ടായ കൊലപാതകത്തെതുടർന്ന് . ആലപ്പുഴ- പത്തനംതിട്ട ജില്ല അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പന്തളത്തുനിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് ആലപ്പുഴ ജില്ല അതിർത്തി തുടങ്ങുന്നത്. കഴിഞ്ഞ രാത്രിയും ഞായറാഴ്ച രാവിലെയും എസ്.ഡി.പി.ഐ പ്രവർത്തകർ പങ്കെടുത്ത പ്രകടനം പന്തളത്ത് നടത്തിയിരുന്നു. ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. പന്തളം-മാവേലിക്കര റോഡിൽ ഐരാണിക്കുഴി പാലത്തിനും വെൺമണി-കുളനട റോഡിൽ കക്കട പാലത്തിന് സമീപവും വാഹന പരിശോധന കർശനമാക്കിയതായും പൊലീസ് പറഞ്ഞു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും പന്തളം ടൗണിൽ പ്രകടനം നടത്തി. പന്തളത്ത് നടന്ന പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
