Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:32 AM IST Updated On
date_range 20 Dec 2021 5:32 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: ചെങ്ങരൂർചിറ-നെടുങ്ങാടപ്പള്ളി റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ . വാഹനങ്ങൾ അനുബന്ധ പാതയിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു. പുന്നക്കനിരവ്-കുളത്തൂർമൂഴി റോഡിൽ മാലിന്യം തള്ളുന്നു മല്ലപ്പള്ളി: പുന്നക്കനിരവ്-മുത്തുംമുറി-കുളത്തൂർ മൂഴി റോഡിലും ജനവാസമില്ലാത്ത റബർ തോട്ടങ്ങളിലും മാലിന്യം തള്ളുന്നതായി പരാതി. ചാക്കുകളും പ്ലാസ്റ്റിക് സഞ്ചികളിലുമായാണ് ജൈവ, അജൈവ മാലിന്യങ്ങൾ തള്ളുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ ചില സമയങ്ങളിൽ ഇതുവഴിയുള്ള വാഹനയാത്ര പോലും ദുസ്സഹമാണ്. തെരുവുനായ്ക്കൾ വലിച്ചെടുത്ത് റോഡിലേക്ക് നിരത്തുകയാണ്. പക്ഷികൾ കൊത്തിവലിച്ച് കൊണ്ടുപോകുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിലാണ് പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story