Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.വി. വിദ്യാധരൻ...

എം.വി. വിദ്യാധരൻ ഓയില്‍പാം ഇന്ത്യ ചെയര്‍മാൻ

text_fields
bookmark_border
എം.വി. വിദ്യാധരൻ ഓയില്‍പാം ഇന്ത്യ ചെയര്‍മാൻ
cancel
റാന്നി: ഓയില്‍പാം ഇന്ത്യ ചെയര്‍മാനായി സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗമായ എം.വി. വിദ്യാധരന്‍ നിയമിതനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്​ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് സര്‍ക്കാറിലേക്ക് പേര് നിര്‍ദേശിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍, പത്തനംതിട്ട ജില്ല പ്രസിഡൻറ്​, എല്‍.ഡി.എഫ് റാന്നി മണ്ഡലം കണ്‍വീനര്‍, ലൈബ്രറി കൗണ്‍സില്‍ റാന്നി താലൂക്ക് പ്രസിഡൻറ്​, റാന്നി താലൂക്ക് ആശുപത്രി വികസനസമിതിയംഗം തുടങ്ങിയ ചുമതലകളാണ് നിലവില്‍ വഹിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനുകീഴില്‍ വനം വികസന കോര്‍പറേഷന്‍ ബോര്‍ഡ്​ അംഗമായും പ്രവര്‍ത്തിച്ചു. പി.എന്‍. സുശീലയാണ് ഭാര്യ. മക്കള്‍: അഭിലാഷ്, അജേഷ്. ptl rni _6 chairman photo: എം.വി. വിദ്യാധരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story