Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:32 AM IST Updated On
date_range 19 Dec 2021 5:32 AM ISTആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
മല്ലപ്പള്ളി: ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ രണ്ട് തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ. തിരുനെൽവേലിപേട്ട സ്ട്രീറ്റിൽ വിരമണി (27), പരമശിവം (കാശി -22) എന്നിവരാണ് പിടിയിലായത്. പാതിക്കാട് കല്ലുമണ്ണിൽ പൊന്നമ്മ മത്തായിയുടെ വീടിൻെറ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കീഴ്വായ്പൂര് എസ്.ഐ മധു, പൊലീസുകാരായ ആദർശ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
