Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിൽവർ ലൈൻ: യു.ഡി.എഫ്​...

സിൽവർ ലൈൻ: യു.ഡി.എഫ്​ ധര്‍ണ നടത്തി

text_fields
bookmark_border
ജനങ്ങൾക്ക്​ വേണ്ടാത്ത പദ്ധതി അഴിമതിക്കായി -മോൻസ്​ ജോസഫ് പത്തനംതിട്ട: കേരളത്തിന് പ്രയോജനകരമല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനങ്ങൾക്ക്​ വേണ്ടാത്ത പദ്ധതി അഴിമതിക്ക​ാണെന്ന്​ ധർണ ഉദ്​​ഘാടനം ചെയ്​ത മോൻസ്​ ജോസഫ് എം.എൽ.എ പറഞ്ഞു. തരിപ്പണമായി കിടക്കുന്ന റോഡുകൾ നന്നാക്കാൻ പോലും പണമില്ലെന്നാണ്​ സർക്കാർ പറയുന്നത്. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാ​െണന്ന്​​ ധനമന്ത്രിയും പറയുന്നു​. ഇത്തരം സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിയെപ്പറ്റി ജനങ്ങൾക്ക്​ സംശയമുണ്ടെന്നും ഇതിന്ുപിന്നിൽ വൻ അഴിമതിയുണ്ടെന്നും മോൻസ് ​ജോസഫ്​​ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ് അധ്യക്ഷതവഹിച്ചു. ജില്ല കൺവീനർ എ. ഷംസുദീൻ സ്വാഗതം പറഞ്ഞു. ആ​േൻറാ ആൻറണി എം.പി, അടൂർ പ്രകാശ്​ എം.പി, ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, ജോർജ്​ മാമ്മൻ​ െകാണ്ടൂർ, ടി.എം. ഹമീദ്, ​പി. മോഹൻരാജ്​, സംസ്ഥാന കെ ​െറയിൽ സിൽവർ ലൈൻ വിരുദ്ധ​ ജനകീയ സമിതി ജനറൽ കൺവീനർ എസ്​. രാജീവൻ, തോമസ്​ ജോസഫ്്​, ​ബാബു ജോർജ്, ​സനോജ്​ മേമന, വെള്ളൂർ വിക്രമൻ, മലയാലപ്പുഴ ശ്രീകോമളൻ, കെ.ഇ. അബ്​ദുൽ റഹ്​മാൻ, ഡി.കെ. ജോൺ, കുഞ്ഞുകോശി പോൾ, മാലേത്ത്​ സരളദേവി എന്നിവര്‍ സംസാരിച്ചു. പടം/......mail...... കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ മോൻസ്​ ജോസഫ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story