Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:30 AM IST Updated On
date_range 19 Dec 2021 5:30 AM ISTപേര് നടപ്പാത, പക്ഷേ നടക്കാൻ ഇടമില്ല
text_fieldsbookmark_border
റാന്നി: മാമുക്കിൽ നടപ്പാത കൈയേറി നിർമാണ പ്രവൃത്തികൾ നടത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. പുതുതായി നിര്‍മിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നടപ്പാത കൈയേറിയതായാണ് ആരോപണം. വ്യാപാരികൾ സാധനങ്ങൾ നടപ്പാതയിൽ ഇറക്കി പ്രദർശിപ്പിക്കുന്നതും യാത്രതടസ്സമുണ്ടാക്കുന്നു. കാല്‍നട യാത്രികര്‍ക്കായി നിർമിച്ച നടപ്പാത ഒരുവിഭാഗം വ്യാപാരികള്‍ കൈയേറുകയാണ്. സ്ഥാപനങ്ങളുടെ ഇറക്കുകളും നടപ്പാതയുടെ മുകളിലാണ് നില്‍ക്കുന്നത്. കെ.എസ്.ടി.പി പൊന്നിന്‍വില നല്‍കി വാങ്ങിയ സ്ഥലമാണ് കൈയേറുന്നത്. നഷ്ടപരിഹാരം നല്‍കിയ സ്ഥാപനങ്ങളുടെ ഇറക്കുകള്‍ പൊളിക്കാതെ നിലനില്‍ക്കുന്നുമുണ്ട്. ഇത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയതാണെന്നും ആക്ഷേപമുണ്ട്. പരാതി ഉണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. Ptl rni - 2 Food path ഫോട്ടോ: റാന്നി മാമുക്കിൽ നടപ്പാത കൈയേറിയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
