Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:30 AM IST Updated On
date_range 19 Dec 2021 5:30 AM ISTമുച്ചക്രവാഹനങ്ങളിലൊരുക്കിയ രഥവുമായി പാരിപ്പള്ളിയിലെ അയ്യപ്പന്മാർ
text_fieldsbookmark_border
വടശ്ശേരിക്കര: തീർഥാടന പാതയിലെ ജനങ്ങൾക്ക് കൗതുകമായി മുച്ചക്ര വാഹനങ്ങളിൽ പ്രതിഷ്ഠയും ശ്രീകോവിലും കൽവിളക്കുമൊക്കെയുള്ള രഥമൊരുക്കി ശബരിമലക്കെത്തിയ കൊല്ലം പാരിപ്പള്ളി സ്വദേശികൾ. പാരിപ്പള്ളി സോഡാമുക്ക് ആഞ്ജനേയ ക്ലബ് അംഗങ്ങളായ എൺപതോളം അയ്യപ്പന്മാരാണ് പത്ത് ഡീസൽ ഓട്ടോയും പത്ത് ബൈക്കും ക്ഷേത്ര മാതൃകയിലൊരുക്കി ശബരിമല തീർഥാടനം നടത്തിയത്. തങ്കയങ്കി ഘോഷയാത്രക്ക് സമാനമായ പുഷ്‌പാലംകൃതമായ രഥങ്ങൾ ശബരിമല യാത്രയിലും മടക്കയാത്രയിലും റോഡിനിരുപുറവുമുള്ള കാണികളെ അദ്ഭുതപ്പെടുത്തി. പലരും രഥഘോഷയാത്ര കൈകാണിച്ചുനിർത്തി നമസ്കരിച്ചു. പാരിപ്പള്ളിയിലെ മനോജ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒട്ടുമിക്കവരും ഓട്ടോ തൊഴിലാളികളോ അവരുടെ കുടുംബങ്ങളോ ആണ്. ഒരു ഓട്ടോറിക്ഷ രഥമായി ഒരുക്കിയെടുക്കാൻ 20,000 മുതൽ 50,000 വരെ ചെലവിട്ടതായി തീർഥാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story