Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുൻ പൊലീസ് പി.ആർ.ഒക്ക്...

മുൻ പൊലീസ് പി.ആർ.ഒക്ക് വധഭീഷണി

text_fields
bookmark_border
കുമരകം: കുമരകം പൊലീസ് മുൻ പി.ആർ.ഒക്കുനേരെ വധഭീഷണിയുമായി പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി. ചെങ്ങളം സ്വദേശി സിജോയാണ് മുൻ വൈരാഗ്യത്തി​ൻെറ പേരിൽ ആക്രമിക്കാൻ എത്തിയത്. രണ്ടുവർഷം മുമ്പ്​ ചെങ്ങളത്ത് ഷാപ്പിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതി​ൻെറ പേരിൽ പിടികൂടാൻ എത്തിയ പൊലീസ് സംഘ​െത്ത ആക്രമിക്കുകയും വാൾ വീശുകയും ചെയ്‌ത കേസിലെ പ്രതിയാണിയാൾ. മുൻ പി.ആർ.ഒയുടെ കുമരകം ചന്തക്കവലയിൽ ഉള്ള കടയിൽ വെള്ളിയാഴ്​ച രാത്രി എ​ട്ടോടുകൂടിയാണ് സംഭവം. മുമ്പ് നടന്ന അക്രമത്തിൽ സിജോ ജയിലിൽ ആകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്​തിരുന്നു. അന്ന് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന സർവിസിൽനിന്ന് വിരമിച്ച പി.ആർ.ഒയുടെ കടയിൽ എത്തിയ സിജോ കത്തിവീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. വിവരം അറിയിച്ചതിനെത്തുടർന്ന് കുമരകം പൊലീസ് സ്ഥലത്ത് എത്തുകയും കത്തിയുമായി സിജോയെ പിടികൂടുകയും ചെയ്​തു. പൊലീസ് സ്​റ്റേഷനിൽ എത്തിച്ച പ്രതിയെ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരിൽ കേസ് എടുത്ത്​ ജാമ്യത്തിൽ വിട്ടു. ഭീഷണിയെത്തുടർന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥൻ കുമരകം പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story