Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്നും നാളെയും...

ഇന്നും നാളെയും വാക്സിനേഷന്‍ സ്പെഷല്‍ ഡ്രൈവ്​

text_fields
bookmark_border
പത്തനംതിട്ട: കേരളത്തിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി പറഞ്ഞു. രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തീകരിച്ചവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ജില്ലയില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ ആകെ 36,053 പേരാണുള്ളത്. ആദ്യഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും കോവാക്സിന്‍ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവരും ആശാപ്രവര്‍ത്തകരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. ഇനിയും വാക്സിന്‍ എടുക്കാനുള്ളവര്‍ക്കായി വെള്ളിയാഴ്​ചയും ശനിയാഴ്​ചയും സ്പെഷല്‍ ഡ്രൈവും തുടര്‍ന്ന് മോപ് അപ് കാമ്പയിനും നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു. ...................... ബാലവേല: വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം പത്തനംതിട്ട: ജില്ലയില്‍ എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വനിത ശിശു വികസന വകുപ്പാണ് പാരിതോഷികം നല്‍കുന്നത്. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ അല്ലെങ്കില്‍ ഓഫിസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കാണ്​ രഹസ്യവിവരം കൈമാറേണ്ടത്. ഇവരുടെ ഫോണ്‍ നമ്പറുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കിലുണ്ട്. പാരിതോഷികം രഹസ്യമായിട്ടാകും നല്‍കുക. 14 വയസ്സ്​ പൂര്‍ത്തിയാകാത്തവരെ ജോലിയില്‍ ഏര്‍പ്പെടുത്തരുതെന്നാണ് നിയമം. 14-18 പ്രായപരിധിയിലുള്ളവരെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്തരുതെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story