Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിൽവർ ലൈൻ: കോൺഗ്രസ്...

സിൽവർ ലൈൻ: കോൺഗ്രസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
സിൽവർ ലൈൻ: കോൺഗ്രസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
cancel
പന്തളം: പന്തളം നഗരസഭ പടിഞ്ഞാറൻ മേഖലവഴി കടന്നുപോകുന്ന കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മുടിയൂർക്കോണത്താണ് പ്രതിഷേധം നടന്നത്. വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഇടിത്തീയായാണ് അതിവേഗ ​െറയിൽവേ ലൈൻ കടന്നുവരുന്നതെന്നും ഇത് ജനങ്ങളുടെ നന്മക്കായല്ലെന്നും കോടികൾ തട്ടാനുള്ള ശ്രമമാണെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. മണ്ഡലം പ്രസിഡൻറ് വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, മുൻ യു.ഡി.എഫ് കൺവീനർ തോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ബിജു ഫിലിപ്പ്, ജില്ല സെക്രട്ടറിമാരായ അഡ്വ. ഡി.എൻ. തൃദീപ്, ജി. രഘുനാഥ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ, ഡി.സി.സി അംഗം പന്തളം മഹേഷ്, കൗൺസിലർമാരായ സുനിത വേണു, കെ.ആർ. വിജയകുമാർ, രത്നമണി സുരേന്ദ്രൻ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ജി. അനിൽകുമാർ, ബിജു ,ഡെന്നീസ് ജോർജ്, മാത്യൂസ്, പന്തളം വാഹിദ് ,വല്ലാറ്റൂർ വാസുദേവൻ പിള്ള, കെ.എൻ. രാജൻ, വി.എം. അലക്​സാണ്ടർ, കോശി കെ. മാത്യു, പി.പി. ജോൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ കോട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story