Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൃക്ഷ​െത്തെകൾ...

വൃക്ഷ​െത്തെകൾ നട്ടുപിടിപ്പിക്കാൻ പദ്ധതി

text_fields
bookmark_border
വൃക്ഷ​െത്തെകൾ നട്ടുപിടിപ്പിക്കാൻ പദ്ധതി
cancel
പന്തളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കാൻ ജില്ലയിലെ സാമൂഹിക വനവത്​കരണ വിഭാഗവും ബ്ലോക്ക്‌ പഞ്ചായത്തുകളും ഒന്നിക്കുന്നു. വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിലായി രണ്ട് ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കുന്നു​െണ്ടന്ന് ജില്ല സോഷ്യൽ ഫോറസ്​ട്രി അസി. കൺസർവേറ്റർ സി.കെ. ഹാബി പറഞ്ഞു. തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾക്കായുള്ള നഴ്സറിയുടെ നിർമാണോദ്ഘാടനം തുമ്പമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ റോണി സക്കറിയ നിർവഹിച്ചു. റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ എ.എസ്. അശോക്, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് അഡ്വ. രാജേഷ് കുമാർ, ജോയൻറ് ബി.ഡി.ഒ വിജു, അസി. എൻജിനീയർ ലേഖ, പ്രധാനാധ്യാപിക അശ്വതി, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ എം.ഐ. ജിലീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: വൃക്ഷ​െത്തെകൾ ഉൽപാദിപ്പിക്കാൻ പന്തളം ബ്ലോക്കിലെ നഴ്സറി നിർമാണോദ്​ഘാടനം തുമ്പമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ റോണി സക്കറിയ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story