Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:37 AM IST Updated On
date_range 16 Dec 2021 5:37 AM ISTസി.പി.എം തിരുവല്ല ഏരിയ സമ്മേളനം: വിഭാഗീയതയുടെ മതില് പൊളിക്കുമെന്ന് ജില്ല സെക്രട്ടറിയുടെ മുന്നറിയിപ്പ്
text_fieldsbookmark_border
തിരുവല്ല: സി.പി.എം തിരുവല്ല ഏരിയ സമ്മേളനത്തിൽ അംഗങ്ങൾ ഉന്നയിച്ച വിവാദ വിഷയങ്ങളിൽ മറുപടി നൽകാതെ നേതൃത്വം. വനിത നേതാവിന് നേരെയുണ്ടായ പീഡന പരാതിയിൽ മറുപടി പറയാതെ സി.പി.എം ജില്ല സെക്രട്ടറി കെ.പി ഉദയഭാനു പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കാണ് പ്രസംഗത്തിൽ മുൻതൂക്കം നൽകിയത്. അഡ്വ. ഫ്രാൻസിസ് വി ആൻറണിയെ ഏരിയ സെക്രട്ടറിയായും 21 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പീഡന പരാതിയും ദൃശ്യങ്ങളും പ്രചരിപ്പിച്ച പലരും പാർട്ടിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് സമയം കെണ്ടത്തിയില്ല. മാധ്യമങ്ങളിൽനിന്ന് കമീഷൻ സ്വീകരിച്ചതുപോലാണ് ചില വർഗവഞ്ചകർ വാർത്ത ചോർത്തിക്കൊടുക്കുന്നത്. മാത്യു ടി.തോമസ് എം.എൽ.എക്കെതിരായ വിമർശനങ്ങൾ കഴമ്പില്ലാത്തതാണ്. തിരുവല്ല സീറ്റ് കണ്ട് സി.പി.എമ്മിലാരും കൊതിക്കണ്ട. സന്ദീപ് കൊലപാതകത്തിൽ പൊലീസ് ശരിയായ വിധത്തിലാണ് അന്വേഷണം നടത്തുന്നത്. തിരുവല്ലയിൽ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാക്കാനാണ് ചിലർ മത്സരിച്ച് ശ്രമിക്കുന്നത്. പാർട്ടി വളർത്താതെ ഗ്രൂപ് വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. വിഭാഗീയതയുടെ മതില് പൊളിക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നും കെ.പി. ഉദയഭാനു മറുപടി നൽകി. പൊതുവിപണിയിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹോർട്ടികോർപ്പിൻെറ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കണമെന്നും ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപ്പർകുട്ടനാട്ടിലെ തോടുകൾ വീണ്ടെടുത്ത് നീരൊഴുക്ക് ശക്തമാക്കണം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ. അനന്തഗോപൻ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ രാജു എബ്രഹാം, എ. പത്മകുമാർ, പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, ടി.കെ.ജി നായർ, പി.ജെ. അജയകുമാർ, അഡ്വ.ആർ. സനൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
