Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപണമടച്ചിട്ടും ജലവിഭവ...

പണമടച്ചിട്ടും ജലവിഭവ വകുപ്പ്​ അനങ്ങുന്നില്ല; മനുഷ്യാവകാശ കമീഷന് പരാതി

text_fields
bookmark_border
കിളിവയൽ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഏറത്ത് ഗ്രാമപഞ്ചായത്ത് പണം അടച്ചിട്ടും ജലവിഭവ വകുപ്പ്​ നടപടിയെടുക്കുന്നില്ലെന്ന്​ പരാതി. ഒടുവിൽ സഹികെട്ട് ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജെ.ശൈലേന്ദ്രനാഥ് സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. പദ്ധതിക്കായി പണം അടച്ചിട്ടും പൈപ്പിടുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 2020 ഡിസംബറിലാണ് അടൂർ സബ്ട്രഷറി വഴി 1,24,301 രൂപ കേരള ജലവിഭവ വകുപ്പിന് അടച്ചത്. വരൾച്ച സമയത്ത് പൊതുവെ ജലക്ഷാമം രൂക്ഷമായ പ്രദേശമാണ് കിളിവയൽ. കഴിഞ്ഞവർഷം മിക്ക വീട്ടിലെയും കിണറുകൾ വറ്റിയിരുന്നു. ഇതേതുടർന്ന് തോടിന്​ നടുവിൽ കിണർ കുഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി വേനൽക്കാലം അടുക്കുമ്പോൾ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും എന്ന് പറയുന്ന പഞ്ചായത്ത് അധികൃതർ പ​േക്ഷ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story