Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:37 AM IST Updated On
date_range 16 Dec 2021 5:37 AM ISTനാബ്ഫിൻസ് ശാഖ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
കോന്നി: നബാര്‍ഡിൻെറ സബ്സിഡിയറി കമ്പനിയായ നാബ്ഫിന്സിൻെറ 13ാമത് ശാഖ പ്രമാടം ഗ്രാമപഞ്ചായത്ത് വകയാറില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് എന്‍. നവനിത്ത്, ബ്രാഞ്ച് മാനേജര്‍ അനി അരവിന്ദ്, നാബ്ഫിന്‍സ് മാനേജിങ് ഡയറക്ടര്‍ ജിജിമാമന്, റീജനല്‍ മാനേജര്‍ രാജേഷ് കൃഷ്ണന്, സി.ഡി.എസ് അംഗം മായ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി നബാര്‍ഡ് തുടങ്ങിവെച്ച സ്വയംസഹായ പദ്ധതിയുടെ തുടര്‍ച്ചയായി നബാര്‍ഡും കര്‍ണാടക ഗവണ്‍മൻെറും മുഖ്യ ദേശീയ ബാങ്കുകളും ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് നാബ് ഫിനാന്‍സ്. ചെറുകിട വായ്പകള്‍ ചെറിയ പലിശനിരക്കില്‍ ഗ്രൂപ്പ് സംവിധാനം വഴി പരസ്പരജാമ്യത്തില്‍ കൊടുക്കുന്ന പദ്ധതിയാണ് നാബ്ഫിനാന്സിേൻറത്. ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളിലായി 210 ബ്രാഞ്ചുകളുമായി ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായമായി നാബ്ഫിഫിന്സ് കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ 12 ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
