Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെറ്റായ പട്ടിക...

തെറ്റായ പട്ടിക നടപ്പാക്കരുത്; വനം വിജിലൻസിന് പരാതി

text_fields
bookmark_border
മല്ലപ്പള്ളി: വനം​ൈകയേറ്റം ക്രമീകരിക്കാൻ പത്തനംതിട്ട ജില്ലയിൽനിന്ന്​ കേന്ദ്രത്തിനു നൽകിയ പട്ടിക നടപ്പാക്കരുതെന്ന്​ പൊന്തൻപുഴ സമരസമിതി, വനം വിജിലൻസ് ആൻഡ് ഇൻറലിജൻസ് ഡയറക്ടർ ഗംഗാ സിംഗിന്​ പരാതി നൽകി. 2019 ജനുവരിയിൽ സർക്കാർ നിശ്ചയിച്ച സർവേ പൂർണമാകുംവരെ കർഷകരുടെ ഭൂമി തർക്കഭൂമിയാണ്. തർക്കം പരിഹരിക്കാതെ തുടർനടപടി സ്വീകരിക്കുന്നത് നിയമപരമല്ല. വീണ്ടും സംയുക്ത സർവേ നടത്താൻ തീരുമാനം ഉണ്ടായതുകൊണ്ട് മുമ്പ്​ നടന്ന സംയുക്ത പരിശോധന പ്രകാരമുള്ള പട്ടിക അസാധുവായി. നോട്ടിഫിക്കേഷൻ പ്രകാരം 1771 ഏക്കർ ഉള്ള വലിയകാവ് വനം റീ സർവേ കഴിഞ്ഞപ്പോൾ 1898 ഏക്കർ ആയി. ഇതിനിടയിൽ ​ൈകയേറ്റം നടന്നെങ്കിൽ ഭൂമിയുടെ അളവ് കുറയുകയായിരുന്നു വേണ്ടതെന്ന്​ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 1958 നോട്ടിഫിക്കേഷന് വിരുദ്ധമായി പെരുമ്പെട്ടിയിലെ സർവേ നമ്പർ 283 /1 മുഴുവൻ വനമാണെന്ന് റിപ്പോർട്ട്‌ എഴുതിയ റാന്നി ഡി.എഫ്.ഒ ആണ് അന്നുതൊട്ടു കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം. സർവേ ഉടൻ പൂർത്തിയാക്കി അതി​ൻെറ ഫലം അനുസരിച്ച്​ പട്ടികയിൽ പരിഷ്കാരം വരുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story