Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസപ്ലൈകോയും ജനങ്ങളെ...

സപ്ലൈകോയും ജനങ്ങളെ കൊള്ളയടിക്കുന്നു -പുതുശ്ശേരി

text_fields
bookmark_border
തിരുവല്ല: പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടേണ്ട സപ്ലൈകോയും കുത്തനെ വിലകൂട്ടി ജനത്തെ കൊള്ളയടിക്കുകയാ​െണന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പത്തുദിവസത്തിനിടെ രണ്ടുതവണയാണ് സപ്ലൈകോ കുത്തനെ വില കൂട്ടിയത്. വിമർശനം കനത്തപ്പോൾ ഏതാനും സാധനങ്ങളുടെ വില നാമമാത്രമായി കുറച്ച് തടിതപ്പാനാണ് സപ്ലൈകോ ശ്രമിച്ചത്. ഇത്​ മറച്ചുപിടിക്കാൻ ഭക്ഷ്യമന്ത്രി നടത്തുന്ന വിശദീകരണത്തിന് ഒരു അടിസ്ഥാനവുമില്ല. 22 രൂപ കൂട്ടിയിട്ട് എട്ടുരൂപ കുറച്ച്​ മേനി നടിക്കുമ്പോൾ കൂട്ടിയ രണ്ടിരട്ടി വിലവർധന അപ്പോഴും നിലനിൽക്കുന്നുവെന്ന യാഥാർഥ്യം ബോധപൂർവം വിസ്മരിക്കുകയാണ്. ഇന്ധന, പാചക വിലവർധനയുടെ അടിക്കടിയുണ്ടാകുന്ന പ്രഹരമേറ്റ് വലഞ്ഞ സാധാരണക്കാരൻ നിലനിൽപിനുവേണ്ടി പെടാപ്പാട് പെടുമ്പോൾ വീണ്ടും പ്രഹരം ഏൽപിക്കുന്നത് കണ്ണിൽചോരയില്ലാത്ത നടപടിയാണെന്നും പുതുശ്ശേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story