Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:38 AM IST Updated On
date_range 13 Dec 2021 5:38 AM ISTകേന്ദ്രം ലക്ഷ്യമിടുന്നത് ജനക്ഷേമം - കേന്ദ്ര മന്ത്രി
text_fieldsbookmark_border
അടൂർ: സഹകരണ മേഖലയില്‍ റിസർവ് ബാങ്കിൻെറ മാര്‍ഗ നിർദേശക തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തിൻെറ ക്ഷേമമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തനരഹിതമാവുകയും നഷ്ടത്തിലാവുകയും ചെയ്ത അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂരിലെ കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരൻറി കോര്‍പറേഷന്‍ ഇടക്കാല ധനസഹായം വിതരണം ചെയ്തു. നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനത്തിൻെറ ജനാധിപത്യ സ്വഭാവമാണ് അതിനെ വ്യത്യസ്ഥമാക്കുന്നത്. ജനാഭിമുഖ്യ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും പ്രേരിപ്പിക്കുന്നതും അതിൻെറ ജനാധിപത്യസ്വഭാവം കാരണമാണ്. റിസർവ് ബാങ്കിൻെറ ഇടപെടലുകള്‍ ഇനി അതിന് തടസ്സമാകുമോ എന്നതാണ് ചില കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്ക. വി. മുരളീധരന്‍ പറഞ്ഞു. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത്, എസ്.എല്‍.ബി.സി കേരള കണ്‍വീനര്‍ പ്രേംകുമാര്‍ എന്നിവരും സംബന്ധിച്ചു. -- പടം: PTL45muraleedhar അടൂർ കോഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് നിക്ഷേപകര്‍ക്ക് ഇടക്കാല ധനസഹായ വിതരണ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story