Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊടിയിലമർന്ന്​...

പൊടിയിലമർന്ന്​ നിലക്കൽ

text_fields
bookmark_border
ശബരിമല കോളം........... നിലക്കൽ: ലക്ഷക്കണക്കിന്​ ഭക്തർ ആശ്രയിക്കുന്ന നിലക്കലിൽ ബസ്​ സ്​റ്റാൻഡ്​ ഇതുവരെ തയാറാക്കിയിട്ടില്ല. യാർഡ്​ ടാർ പോലും ചെയ്യാത്തതിനാൽ പെടിശല്യംകൊണ്ട്​ നട്ടംതിരിയുകയാണ്​ തീർ​ഥാടകരും കെ.എസ്​.ആർ.ടി.സി ജീവനക്കാരും പൊലീസുകാരും. ശബരിമല തീർഥാടനത്തി​ൻെറ ബേസ്​ ക്യാമ്പായി നിലക്കൽ മാറിയിട്ട്​ വർഷങ്ങള​ാകു​േമ്പാഴും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ പരാജയമാണ്​​. സ്വന്തം വാഹനങ്ങളിലെത്തുന്നവരടക്കം തീർഥാ​ടകർക്ക്​ പമ്പയിലേക്ക്​ പോകുന്നതിന്​ ബസ്​ കയറേണ്ടതും മടങ്ങിവന്ന്​ ഇറങ്ങേണ്ടതും നിലക്കലിലാണ്​. ഇതുവരെ മഴക്കാലമായിരുന്നതിനാൽ ചളിയായിരുന്നു തീർഥാടകർ നേരിട്ട പ്രശ്​നം. മഴമാറി വെയിലായതോടെ പൊടിശല്യം രൂക്ഷമാണ്​. മേൽക്കൂരക്കുള്ളിൽ ബസുകൾ പാർക്ക്​ ചെയ്യുംവിധം സംവിധാനം ഒരുക്കണമെന്നാണ്​ ആവശ്യം. വാഹന പാർക്കിങ്ങിന്​ ഇവിടെ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്​. ശൗചാലയങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനും സൗകര്യങ്ങളുണ്ട്​. ആയിരക്കണക്കിന്​ വാഹനങ്ങളാണ്​ നിലക്കലിൽ പാർക്ക്​ ചെയ്​തിരിക്കുന്നത്​. ഈ വാഹനങ്ങളിൽ എത്തുന്നവരെല്ലാം ബസ്​ കയറേണ്ട സ്​റ്റാൻഡിനോടാണ്​ അധികൃതർ അവഗണന തുടരുന്നത്​. പടം: PTL43nilackal നിലക്കലിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്​ ഗ്രൗണ്ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story