Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:30 AM IST Updated On
date_range 13 Dec 2021 5:30 AM ISTകുരമ്പാല-പൂഴിക്കാട്-വലക്കടവ് റോഡ്: കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും
text_fieldsbookmark_border
പന്തളം: കുരമ്പാല-പൂഴിക്കാട്-വലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച മാർച്ചും ധർണയും നടത്തും. പന്തളത്തെ പ്രധാന ബൈപാസായി ഉപയോഗിക്കാവുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. കാൽനടപോലും ദുസ്സഹമായിട്ടും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായി മാറി. സ്ഥലം എം.എൽ.എ വാഗ്ദാനങ്ങൾ നൽകുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യാറുണ്ടെങ്കിലും റോഡിൻെറ നിർമാണത്തിനുവേണ്ട നടപടി ഇതേവരെ ആരംഭിച്ചിട്ടില്ല. നഗരസഭയുടെ വകയായ ഈ റോഡിൻെറ നിർമാണത്തിന് പ്രദേശെത്ത കൗൺസിലർമാർ ശ്രദ്ധ ചെലുത്തുന്നിെല്ലന്നും കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ സൂചകമായി ബുധനാഴ്ച രാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ കുരമ്പാലയിൽനിന്ന് പൂഴിക്കാട്ടേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story