Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്...

പന്തളത്ത് ദേശാടനക്കിളികൾ ചത്തുവീഴുന്നു

text_fields
bookmark_border
പന്തളത്ത് ദേശാടനക്കിളികൾ ചത്തുവീഴുന്നു
cancel
*വളർത്തുപക്ഷികളിലേക്ക്​ രോഗം പടരുമെന്ന്​ ആശങ്ക പന്തളം: പന്തളത്ത് ദേശാടനക്കിളികൾ കൂട്ടത്തോടെ ചത്തുവീഴുന്നു. പന്തളം മാർക്കറ്റിന് സമീപം മരങ്ങളിൽ കൂടുകൂട്ടിയ ദേശാടനക്കിളികളാണ്​ ദിവസവും ചത്തുവീഴുന്നത്​. ദിനംപ്രതി അഞ്ചിലേറെ കിളികൾ ചാകുന്നതായി നാട്ടുകാർ പറയുന്നു. അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും താറാവുകൾ കൂട്ടത്തോടെ ചാകുന്നതിന്​ പിന്നാലെ ഇവിടെ പക്ഷികളും ചത്തുവീഴുന്നത്​​ ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്​. വളർത്തുപക്ഷികളിലേക്ക്​ രോഗം പടരുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്​. കോഴികളെയും താറാവുകളെയും വളർത്തുന്ന നിരവധി കർഷകർ പ്രദേശത്തുണ്ട്​. വൻ വിലയുള്ള അലങ്കാരപ്പക്ഷികളെ വളർത്തുന്നവരുമുണ്ട്​. എല്ലാവരും ആശങ്കയിലാണ്​. അധികൃതർ പരിശോധന നടത്തിയിട്ടില്ല. പ്രതിരോധമരുന്ന്​ വിതരണത്തിനും നടപടിയില്ല. പക്ഷികൾ ചത്തുവീഴുന്നതി​ൻെറ കാരണം കണ്ടുപിടിക്കണമെന്നും വളർത്തു പക്ഷികളുള്ളവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്​ മൃഗസംരക്ഷണ വകുപ്പ്​ വിശദീകരണം നൽകണമെന്നും ആവശ്യം ഉയരുന്നു. മുൻകാലങ്ങളിൽ ആറു മാസ​േത്താളം മാത്രമാണ്​ ദേശാടനക്കിളികൾ ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാ സമയത്തും ദേശാടനക്കിളികളുടെ വൻ കൂട്ടംതന്നെ മരങ്ങളിൽ തമ്പടിക്കുന്നുണ്ട്​. --------- ഫോട്ടോ: പന്തളം മാർക്കറ്റിന് സമീപം ദേശാടനക്കിളി ചത്തനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story